പാറത്തോട് പഞ്ചായത്തിലെ 2023 -24 വാർഷികപദ്ധതി രൂപീകരണവുമായി ബന്ധ പ്പെട്ട ഗ്രാമസഭകൾ ആരംഭിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നാലാം വാർഡിലെ ഗ്രാമസഭ ചോറ്റി പാലാന്പടം എൽപി സ്കൂളിലും ഏഴാം വാർഡിലേത് ഇടക്കുന്നം എൻഎസ്എസ് ഓഡിറ്റോറിയത്തിലും 19ാം വാർഡിലേത് ചിറഭാഗം എസ്എൻഡിപി ഹാളിലും 3.30ന് 13ാം വാർഡിലേത് പാലമ്പ്ര ഗദ്സമനി പള്ളി പാരിഷ് ഹാളിലും നടക്കും. നാളെ ഉച്ച കഴി ഞ്ഞ് മൂന്നിന് അഞ്ചാം വാർഡിലെ ഗ്രാമസഭ പറത്താനം വ്യാകുലമാതാ പള്ളി പാരിഷ് ഹാളിൽ നടക്കും.