മൊത്തം 23 കോടി 45 ലക്ഷത്തി 40,440 രൂപ വരവും 17 കോടി 32 ലക്ഷത്തി 50,175 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. സ്വജീലൻ അവതരിപ്പിച്ചത്.റോഡ്, നടപ്പാലം, കലുങ്ക്, വെയിറ്റിംഗ് ഷെഡ്, ഭവന നിർമ്മാണം, കുടിവെള്ളം തുടങ്ങി അടിസ്ഥാന സൗകര്യ വികസനത്തിന് മുൻ തൂക്കം നൽകി ഉള്ളതാണ് ബജറ്റ്.

വീടില്ലാത്തവർക്ക് വീടു നൽകുവാനുള്ള ഭവന നിർമ്മാണത്തിന് മുൻതൂക്കം നൽകിയുള്ള ബജറ്റിൽ ആറു കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ജലനിധി പദ്ധതിയിൽ പെടുത്തി കുടിവെള്ളത്തിനായി രണ്ട് കോടി രൂപയും തൊഴിലുറപ്പ് പദ്ധതിക്കായി മൂന്ന് കോടി രൂപയും നീക്കിവെച്ച ബജറ്റിൽ റോഡ്, നടപ്പാലം, കലുങ്ക്, വെയിറ്റിംങ് ഷെഡ് എന്നിവക്കായി ഒരു കോടി 87 ലക്ഷത്തി 37,500 രൂപയാണ് നീക്കി വെച്ചിരിക്കുന്നത്.

 

  • കനത്ത മിന്നലിൽ നാശം വിതക്കുന പ്രദേശങ്ങളിൽ മിന്നൽ രക്ഷാചാലകം സ്ഥാപിക്കുന്നതിനായി അഞ്ച് ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ഒപ്പം അംഗൻവാടികളുടെ പുനരുദ്ധാരണത്തിനായി നാൽപ്പത്തിയെട്ടു ലക്ഷത്തി അമ്പതിനായിരം രൂപയാണ് ബജറ്റിൽ വകകൊള്ളിച്ചിട്ടുള്ളത്. കാർഷിക മേഖലക്കും മൃഗസംരക്ഷണത്തിനും ആരോഗ്യ പരിപാലനത്തിനും യഥാക്രമം 38,02,500 രൂപയും 41,36,300 രൂപയും 45 ലക്ഷം രൂപയും വകയിരുത്തിയിട്ടുമുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ബിനു സജീവ് യോഗത്തിൽ അദ്ധ്യക്ഷയായിരുന്നു.