കാഞ്ഞിരപ്പള്ളി: വില്ലണി പൂത്തന്‍വീട് കോളനിയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പാറപൊട്ടിക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍. പാറപൊട്ടിക്കു മ്പോള്‍ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. പ്രദേശ വാസികളായ അനസ് തൈപ്പറമ്പില്‍, സൈനബ കാരക്കാട്ട്, മുഹമ്മദ്കുട്ടി ഇല്ലിക്കല്‍ എന്നിവരുടെ വീടുകളുടെ ഭിത്തി പാറപൊട്ടിക്കുന്നതിന്റെ ആഘാതത്തില്‍ വിണ്ട് കീ റിയതായി ഇവര്‍ പറയുന്നു.കഴിഞ്ഞ ദിവസം ഇവിടുന്ന പൊട്ടിച്ചെടുത്ത കല്ലുകളുമായി പൊയ ലോറി നാട്ടുകാര്‍ തടഞ്ഞിരുന്നു. മീന്‍കുളം നിര്‍മിക്കുന്നതിനാണ് പാറപൊട്ടിക്കുന്നതെന്നാണ് നാട്ടുകാരോട് പറഞ്ഞതെന്ന് സമീപവാസിയായ കാരക്കാട്ട് കെ.കെ മീരാന്‍ പറഞ്ഞു. വന്‍തോതില്‍ കല്ല് പൊട്ടിക്കുന്നത് തങ്ങളുടെ വീടുകള്‍ക്ക് ബലക്ഷയം ഉണ്ടാക്കുന്നതായി മീരാന്‍ പറഞ്ഞു. പന്ത്രണ്ട് വര്‍ഷം മുന്‍പ് ഇഷ്ടദാനമായി മൂന്ന് സെന്റ് സ്ഥലം വീതം ലഭിച്ച എട്ട് കുടുംബ ങ്ങളാണ് ഇവിടുള്ളത്. നിര്‍ദ്ദനരായ ഇവര്‍ വലിയ ഉറപ്പുള്ള വീടുകളല്ല നിര്‍മിച്ചിരിക്കു ന്നത്.

സ്ഥിരമായി പാറപൊട്ടിക്കുന്നതിന്റെ ആഘാധം വീടിന് ഏല്‍ക്കുന്നതിനാല്‍ വീട് ഏത് സമയവും നിലപൊത്താവുന്ന സ്ഥിതിയിലാണെന്ന് ഇവര്‍ പറയുന്നു. നാട്ടുകാര്‍ പ്രതി ഷേധിച്ചതിനെ തുടര്‍ന്ന് പാറപൊട്ടിക്കല്‍ നിറുത്തി വെച്ചിരുന്നു. എന്നാല്‍ വീണ്ടും നിര്‍ മാണം ആരംഭിക്കുമെന്ന് അറിഞ്ഞതൊടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗ ത്തെത്തിയത്. പാറപൊട്ടിക്കല്‍ നിറുത്തണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിനും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.