നാഷണല്‍ പാരാഗ്ലൈഡിംഗ് ഓര്‍ഗനൈസേഷനും ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിച്ചിരിക്കുന്ന പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലില്‍ സഞ്ചാരികളുടെ തിരക്കേറുന്നു.മാനംമുട്ടെ പറക്കാന്‍ മൂവായിരത്തി അഞ്ഞൂറ് രൂപയാണ് ഫീസായി ഈടാക്കുന്നത്.നിലവില്‍ നാനൂറോളം ആളുകള്‍ സാഹസത്തിനൊപ്പം വിനോദവും സമന്വയിപ്പിച്ച പാരാഗ്ലൈഡിംഗിന്റെ ഭാഗമായി ഇവിടെ ആകാശയാത്ര നടത്തിക്ക ഴിഞ്ഞു.

സമുദ്രനിരപ്പില്‍ നിന്ന് നാലായിരം അടിയോളം ഉയരത്തില്‍ പാരാഗ്ലൈഡറുകള്‍ പൊങ്ങിപ്പറക്കുന്ന കാഴ്ച കാണാന്‍ തന്നെ നൂറു കണക്കിന് വിനോദ സഞ്ചാരികളാണ് ഇങ്ങോട്ടെക്കെത്തുന്നത്. കുട്ടികള്‍ക്കായി മറ്റ് വിനോദോപാധികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. എട്ടോളം പൈലറ്റുമാരുടെ നേതൃത്വത്തിലാണ് പാരാഗ്ലൈഡിംഗ് ഒരുക്കിയിരിക്കുന്നത്. രണ്ടാഴ്ച കൂടി ഇത് നീണ്ട് നില്‍ക്കും.