സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പൊതു പണിമുടക്ക് രണ്ടാം ദിവസ വും കാഞ്ഞിരപ്പള്ളി ഏരിയായിൽ പൂർണ്ണം…

കാഞ്ഞിരപ്പള്ളി:പൊതുപണിമുടക്ക് രണ്ടാം ദിവസവും കാത്തിരപ്പള്ളി മേഖലയില്‍ ഹര്‍ ത്താലിന് സമാനമായി.രാവിലെ ഏതാനം കടകള്‍ തുറന്ന കടകള്‍ ഉച്ചയോടെ അടച്ചു. ഓ ട്ടോറിക്ഷാ,ടാക്‌സി വാഹനങ്ങളും, കെഎസ്ആര്‍ടിസി,സ്വകാര്യ ബസുകളും നിരത്തിലി റങ്ങിയില്ല. യാത്രക്കാരും വളരെ കുറവായിരുന്നു. ദേശ സാല്‍കൃത ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിച്ചെങ്കിലും ഇടപാടുകാര്‍ കുറവായിരുന്ന.സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തി ച്ചില്ല. സിവില്‍ സ്റ്റേഷനിലെ 23 സര്‍ക്കാര്‍ ഓഫിസുകളില്‍ താലൂക്ക് ഓഫിസ് മാത്രമാണ് വൈകിട്ടു വരെ തുറന്നത്.
എന്നാല്‍ ,തഹസില്‍ദാര്‍ ഒഴിച്ചുള്ള ജീവനക്കാര്‍ ആരും ജോലിക്കെത്തിയില്ല.ഏതാനും ചില ഓഫിസുകള്‍ രാവിലെ തുറന്നെങ്കിലും ജീവനക്കാരും ആളുകളും ഇല്ലാത്തതിനാല്‍ ഉച്ചയ്ക്കു മുന്‍പേ അടച്ചു. ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങളെ പണിമുടക്ക് ബാധിച്ചില്ല. എന്‍ടിഎ നടത്തിയ ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ കാഞ്ഞിരപ്പള്ളി എ ന്‍ജിനിയറിങ് കോളജില്‍ രജിസ്റ്റര്‍ ചെയ്ത 186 വിദ്യാര്‍ഥികളില്‍ 167 പേര്‍ പരീക്ഷ എഴു ത.
വ്യാപാരി-വ്യവസായി ഏകോപന സമിതി നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ വ്യാപാര സ്ഥാപനങ്ങൾ തുറന്നതേയില്ല.കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി,മുണ്ടക്കയം ഗവർമെ ന്റ് ആശുപത്രി,മണിമല സർക്കാർ ആശുപത്രി,ഇതര ആതുരാലയങ്ങൾ എന്നിവിടങ്ങളി ലും തിരക്ക് ഏറെ കുറവായിരുന്നു.
പണിമുടക്കിയ തൊഴിലാളികൾ അതാത് കേന്ദ്രങ്ങളിൽ പ്രകടനവും ധർണ്ണയും നടത്തി. കാഞ്ഞിരപ്പള്ളിയിൽ നടന്ന ധർണ്ണ സിഐടിയു ജില്ലാ പ്രസിഡണ്ട് വി പി ഇബ്രാഹീം ഉൽഘാടനം ചെയ്തു.ജില്ലാ ജോയിന്റ് സെക്രട്ടറി വി പി ഇസ്മയിൽ,പി ഷാനവാസ്,പി കെ നസീർ,ഷമീം അഹമ്മദ്,വി എൻ രാജേഷ്,കാഞ്ഞിരപള്ളി പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീർ,ഫസിലി പച്ചവെട്ടിയിൽ,സുനിൽ തേനം മാക്കൽ,എംഎ ഷാജി,സിജോ പ്ലാത്തോട്ടം,പി എ താഹാ,ബീനാ ജോബി,ജോബി കേളിയംപറമ്പിൽ,അബ്ദുൽ മജീദ്,പി പി  അഹമ്മദ് ഖാൻ,പി  ജീ രാജ് എന്നിവർ സംസാരിച്ചു.
പ്രകടനത്തിനു ശേഷം മുണ്ടക്കയത്ത് ചേർന്ന യോഗം സി ഐ ടി യു കാഞ്ഞിരപ്പള്ളി ഏ രിയാ പ്രസിഡണ്ട് പി എസ് സുരേന്ദ്രൻ ഉൽഘാടനം ചെയ്തു. സി വി അനിൽകുമാർ ,എം ജി രാജു, കെ എൻ സോമരാജൻ, ടി കെ ശിവൻ, കെ കെ ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.
പാറത്തോട്ടിൽ നടന്ന യോഗം സി പി ഐ എം ലോക്കൽ സെക്രട്ടറി പി കെ ബാലൻ ഉൽ ഘാടനം ചെയ്തു.രവിചന്ദ്രൻ ,എൻ ജെ കുര്യാക്കോസ് എന്നിവർ സംസാരിച്ചു. കൂട്ടിക്കലിൽ പി കെ സണ്ണി,എം എസ് മണിയൻ,ജേക്കബ് ജോർജ്,കോരുത്തോട്ടിൽ കെ എം രാജേഷ്,മുക്കൂട്ടുതറയിൽ കെ സി ജോർജുകുട്ടി,എം വി ഗിരീഷ് കുമാർ,തങ്കമ്മ ജോർജുകുട്ടി, എലിക്കുളത്ത് എസ് ഷാജി, കെ സി സോണി എന്നിവർ സംസാരിച്ചു.

LEAVE A REPLY