കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നത് രണ്ടായിരത്തിലേ റെ സ്ഥാപനങ്ങള്‍. പഞ്ചായത്തിന് വരുമാന ഇനത്തില്‍ നഷ്ടമാകുന്നത് ലക്ഷങ്ങള്‍.

കാഞ്ഞിരപ്പള്ളി:പഞ്ചായത്തിന്റെ പരിധിയില്‍ മൂവായിരത്തി ഇരുനൂറോളം സ്ഥാപന ങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ഇവയില്‍ ലൈസന്‍സു ള്ളതാകട്ടെ ആയിരത്തില്‍ താഴെ മാത്രം സ്ഥാപനങ്ങള്‍ക്കാണ്.അതായത് ലൈസന്‍സിന ത്തില്‍ ഓരോ വര്‍ഷവും പഞ്ചായത്തിന് നഷ്ടമാകുന്നത് ലക്ഷങ്ങളാണന്ന് വ്യക്തം..വിറ്റ് വരവ്, ജീവനക്കാരുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഓരോ സ്ഥാപനത്തി നും ലൈസന്‍സ് ഫീസ് നിശ്ചയിക്കുന്നത്.

ലൈസന്‍സിന്റെ കാലാവധിയാകട്ടെ ഒരു വര്‍ഷമാണ്. പലപ്പോഴും സ്ഥാപനം തുടങ്ങുമ്പോള്‍ മാത്രം ലൈസന്‍സെടുക്കുന്നവര്‍ പിന്നിട് അത് പുതുക്കാറില്ല എന്ന് രേഖകള്‍ തന്നെ വ്യക്തമാക്കുന്നു.ഇത്തരത്തില്‍ ലൈസന്‍സ് പുതുക്കാതെ ഫാക്ടറികള്‍, വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടെ ചെറുതും വലുതുമായ രണ്ടായിരത്തിലധികം സ്ഥാപനങ്ങള്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ് ഇപ്പോള്‍ പഞ്ചായത്ത് .ഏപ്രില്‍ ഒന്നു മുതല്‍ പഞ്ചായത്തില്‍ ഓരോ സ്ഥാപനവും പ്രവര്‍ത്തിക്കുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാക്കു മെന്ന് വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായ കെ. ആര്‍ തങ്കപ്പന്‍ അറിയിച്ചു.ഇതിന്റെ ഭാഗമായി പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുവാനാണ് തീരുമാനം.

മുന്‍ ഭരണ സമിതിയുടെ കാലത്തും ഈ ഭരണ സമിതിയുടെ തുടക്കത്തിലുംക്യാമ്പ് സംഘടിപ്പിച്ചതു വഴി നാനൂറിലധികം സ്ഥാപനങ്ങള്‍ ലൈസന്‍സ് പുതുക്കിയിരുന്നു. ഈ ഇനത്തില്‍ ലക്ഷകണക്കിന് രൂപ പിരിഞ്ഞ് കിട്ടുകയും ചെയ്തു. പക്ഷേ പിന്നീട് ലൈസന്‍ സ് നിര്‍ബന്ധമാക്കാന്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായില്ല എന്നതാണ് വാസ്തവം.