കാഞ്ഞിരപ്പള്ളി:അഞ്ചലിപ്പയില്‍ ചിറ്റാര്‍പുഴയോരത്തെ പുറമ്പോക്കില്‍ നിന്നും ആഞ്ഞിലിമരം വെട്ടി കടത്തി.സംഭവത്തെ തുടര്‍ന്ന് പഞ്ചായത്ത് പോലീസില്‍ പരാതി നല്‍കുകയും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.

രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന ആഞ്ഞിലിമരമാണ് ചിറ്റാര്‍പുഴ യോരത്തും നിന്നും സ്വകാര്യ വ്യക്തി വെട്ടിക്കടത്തിയത്.സമീപത്തെ തോട്ടത്തില്‍ നിന്നും മരങ്ങള്‍ വെട്ടിമാറ്റിയതിനൊപ്പം പുഴയോരത്ത് നിന്ന അഞ്ഞിലിമരവും വെട്ടി കടത്തുകയുമായിരുന്നു. ചേലാട്ട് ജോഷി എന്ന യാളുടെ തോട്ടത്തിനോട് ചേര്‍ന്ന് പുറമ്പോക്കില്‍ നിന്ന മരമാണ് വെട്ടി കട ത്തിയത്.സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വെട്ടിയിട്ട മരം ഇവിടെ നിന്നും കൊണ്ട് പോകുന്നത് പഞ്ചായത്ത് വാക്കാല്‍ വിലക്കി.
എന്നാല്‍ ഇത് കണക്കിലെടുക്കാതെ മരം ഇവിടെ നിന്ന് കടത്തികൊണ്ട് പോയതോടെ മോഷണകുറ്റമാരോപിച്ച് പോലീസില്‍ പരാതി നല്‍കുക യായിരുന്നു.ഇതോടൊപ്പംമുറിച്ച് നീക്കിയ മരത്തിന്റെ മതിപ്പ് വില കണക്കാക്കാനാവശ്യപ്പെട്ട് ഫോറസ്റ്റുദ്യോഗസ്ഥര്‍ക്കും പഞ്ചായത്ത് കത്ത് നല്‍കി.തുടര്‍ന്ന് എരുമേലി ഡപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ അബ്ദുള്‍ സലാം സ്ഥലത്തെത്തി പരിശോധന നടത്തി. ഏകദേശം രണ്ട് ലക്ഷത്തോളം രൂപ മുറിച്ച് കടത്തിയ മരത്തിന് വില കണക്കാക്കുന്നതായി അദ്ദേഹം പറ ഞ്ഞു .