കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ഇന്ധന ചെലവിനത്തിൽ കാലങ്ങളായി വൻ തുക വെ ട്ടിച്ചതായി ആക്ഷേപം ഉയർന്നതിനെ തുടർന്ന് ഭരണത്തിന് നേതൃത്വം നൽകുന്ന സി പി എം അന്വേഷണം തുടങ്ങി.രണ്ട് ഏരിയ കമ്മറ്റിയംഗങ്ങളെയാണ് ഇതിനായി പാർട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്.നിലവിലെ പഞ്ചായത്ത് ഭരണസമിതി അധികാരമേറ്റെ ടുത്ത ശേഷം കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഇന്ധന ചെലവിനത്തിൽ വെട്ടിപ്പ് നടന്നിട്ടു ണ്ടോ എന്നാണ് സി പി എം ഏരിയ കമ്മറ്റി ഇപ്പോൾ പരിശോധിക്കുന്നത്.

ഇതിനായി രണ്ട് ഏരിയ കമ്മറ്റിയംഗങ്ങളെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്. സി പി എം പഞ്ചായത്തംഗമായ സുരേന്ദ്രൻ കാലായിൽ നൽകിയ പരാതിയെ തുടർന്നാണ് ഏരിയ കമ്മറ്റിയംഗങ്ങളായ സജിൻ വട്ടപ്പള്ളിൽ, വി എൻ രാജേഷ് എന്നിവരെ അന്വേഷണത്തിനായി പാർട്ടി നിയോഗിച്ചത്.അടുത്ത മാസം പത്തിനകം ഇവർ ഏരിയ കമ്മറ്റിക്ക് റിപ്പോർട്ട് സമർപ്പിക്കും. മുൻ യു ഡി എഫ് ഭരണസമിതിയുടെ കാലത്തട ക്കം നടന്ന ക്രമക്കേട് വിജിലൻസിന് വിടാനും നിലവിലെ ഭരണ സമിതി ലക്ഷ്യമിടുന്നു ണ്ട്.

 ശനിയാഴ്ച നടക്കുന്ന പഞ്ചായത്ത് കമ്മറ്റിയിൽ വിഷയം ചർച്ചയാകും. ഈ ഭരണ സ മിതിയുടെ കാലത്തെ ഇന്ധനച്ചെലവ് കമ്മറ്റിയിൽ അവതരിപ്പിക്കുമെന്നാണ് സൂചന. ലക്ഷകണക്കിന് രൂപയുടെ ക്രമക്കേട് ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയുടെ പ്രാഥമിക പ രിശോധനയിൽ നേരത്തെ കണ്ടെത്തിയതായി വിവരമുണ്ട്. കമ്മറ്റി വിഷയം ചർച്ച ചെയ്താലും സി പി എം നിയോഗിച്ചിരിക്കുന്ന അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് കൂടി ലഭിച്ച ശേഷം മാത്രമെ ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണത്തിന് പഞ്ചായ ത്തു കമ്മറ്റിയുടെ ശുപാർശ ഉണ്ടാകൂ.

സമീപ പഞ്ചായത്തുകളിലെല്ലാം പ്രതിമാസം ഇരുപതിനായിരം രൂപ മുതൽ മുപ്പതി നായിരം രൂപ വരെ മാത്രം ഇന്ധന ചിലവുള്ള സ്ഥാനത്താണ് കാഞ്ഞിരപ്പള്ളിയിൽ ഇത് അറുപതിനായിരം മുതൽ എൺപതിനായിരം വരെയാകുന്നത് ധനകാര്യ സ്റ്റാറ്റിം ഗ് കമ്മറ്റിയുടെ ശ്രദ്ധയിൽപ്പെടുന്നത്.തുടർന്ന് പമ്പ് മാറി ഇന്ധനം നിറയ്ക്കാൻ തുടങ്ങി യതോടെ ഇത് മുപ്പതിനായിരത്തിലേയ്ക്ക് താഴ്ന്നു.ഇതോടെയാണ് ക്രമക്കേട് വിവരം പുറത്തായത്.

LEAVE A REPLY