കാഞ്ഞിരപ്പള്ളി:പഞ്ചായത്തില്‍ ലൈഫ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങി നെ ചൊല്ലി വിവാദം.ജനപ്രതിനിധിയെ ഒഴിവാക്കി സിപിഎം ജില്ലാ സെക്രട്ടറിയെ ഉദ്ഘാടകനാക്കിയതില്‍ പ്രതിക്ഷേധിച്ച് യു ഡി എഫ് പരി പാടി ബഹിഷ്‌ക്കരിച്ചു. എന്നാല്‍ ബിജെപി അംഗം പരിപാടിയില്‍ പങ്കെ ടുത്തു. സംസ്ഥാന സര്‍ക്കാരിന്റെ ഭവന നിര്‍മ്മാണ പദ്ധതിയായ ലൈഫി ല്‍പ്പെടുത്തി കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഭവനരഹിതരായ ആളുക ള്‍ക്ക് സമ്മതപത്രവും ആദ്യ ഗഡുവും വിതരണം ചെയ്യുന്ന ചടങ്ങാണ് യു ഡി എഫ് ബഹിഷ്‌ക്കരിച്ചത്.

സമ്മേളനത്തിന്റെ ഉദ്ഘാടകനായി സി.പി.എം. ജില്ലാ സെക്രട്ടറിയെ തീരുമാനിച്ചതില്‍ പ്രതിക്ഷേധിച്ചായിരുന്നു യുഡിഎഫിന്റെ ബഹിഷ്‌ക്ക രണം. ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനം പ്രോട്ടോക്കോള്‍ ലംഘനമാണെന്നും തീരുമാനത്തില്‍ മാറ്റമു ണ്ടാകണമെന്നു മാവശ്യപ്പെട്ട് തിങ്കളാഴ്ച നടന്ന പഞ്ചായത്ത് കമ്മറ്റിയില്‍ യു.ഡി.എഫ് അംഗങ്ങള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതിന് ശേഷവും പരിപാടിയില്‍ മാറ്റം വരുത്തുവാന്‍ ഭരണ സമിതി തയ്യാറാകാതെ വന്നതോടെ യു ഡി എഫ് സമ്മേളനം ബഹിഷ്‌ക്കരിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.

പഞ്ചായത്തംഗങ്ങള്‍ക്ക് പുറമെ യു ഡി എഫിന്റെ മറ്റ് ജനപ്രതിനിധിക ളും യോഗത്തില്‍ പങ്കെടുത്തില്ല.ഏകബിജെപി അംഗം പരിപാടിയില്‍ പങ്കെടുത്തതും ശ്രദ്ധേയ മായി. എന്നാല്‍ സി പി എം ജില്ലാ സെക്രട്ടറിക്ക് പകരം സമ്മേളനത്തിന്റെ ഉദ്ഘാടനം പഞ്ചായയത്ത് പ്രസിഡന്റ് ഷക്കീല നസീറാണ് നിര്‍വ്വഹിച്ചത്. കടുത്തുരുത്തിയില്‍ മാധ്യമ പ്രവര്‍ ത്തകര്‍ അപകടത്തില്‍ പെട്ട സ്ഥലത്തായതിനാലാണ് സി പി എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്താ തിരുന്നതെന്ന് ഭരണസമിതിവൃത്തങ്ങള്‍ അറിയിച്ചു.

മുന്‍ എംഎല്‍എ നിലയിലാണ് വി എന്‍ വാസവനെ സമ്മേളനത്തിന്റെ ഉദ്ഘാടകനായി തീരുമാനിച്ചത്. സമ്മേളനം ബഹിഷ്‌ക്കരിക്കുക വഴി യു ഡി എഫ് ജനപ്രതിനി ധികള്‍ തങ്ങളുടെ വാര്‍ഡിലെ ജനങ്ങളെ അവഹേ ളിച്ചിരിക്കുകയാണന്നും പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ പറ ഞ്ഞു. ലൈഫ് പദ്ധതിയില്‍ പെടുത്തി പഞ്ചായത്തിലെ 87 കുടുംബങ്ങള്‍ ക്കാണ് ആദ്യഘട്ടത്തില്‍ തുക വിതരണം ചെയ്തത്.സമ്മേളനത്തില്‍ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ വിദ്യ രാജേഷ് അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് കെ ആര്‍ തങ്കപ്പന്‍, വി പി ഇസ്മായില്‍, ചാക്കോച്ചന്‍ ചുമപ്പുങ്കല്‍ ,റോസമ്മ വെട്ടിത്താനം, ബീനാ ജോബി, സുബിന്‍ സലീം, എം എ റിബിന്‍ഷാ, കെ എസ് സുരേന്ദ്രന്‍, സജിന്‍ വട്ടപ്പള്ളില്‍, ഒ വി റെജി, റിജോ വാളാന്തറ, ജോഷി തോമസ് അഞ്ചനാട്ട്, കുഞ്ഞുമോള്‍ ജോസ്, പഞ്ചായത്ത് സെക്രട്ടറി കെ സെന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.