കാഞ്ഞിരപ്പള്ളി: സംസ്ഥാന സർക്കാരിന്റെ ഭവന നിർമാണ പദ്ധതിയായ ലൈഫിൽ ഉൾ പ്പെടുത്തി എട്ടാം വാർഡിന് അനുവദിച്ച ഒൻപത് വീടുകളിൽ നിർമാണം പൂർത്തിയാ ക്കിയ ആദ്യ രണ്ട് ഭവനങ്ങളുടെ താക്കോൽദാനം പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീർ നിർവ്വഹിച്ചു.എട്ടാം വാർഡംഗം എം.എ.റിബിൻ ഷാ അദ്ധ്യക്ഷനായി.എട്ടാം വാ ർഡിലെ വോട്ടർമാരായ ജിസാന റിയാസ് കുതിര ങ്കാവിൽ,നെജുമുന്നീസ കുന്നുംപുറ ത്ത്എന്നിവർക്കാണ് പട്ടിമറ്റം അമാൻ നഗറിൽ സംസ്ഥാന സർക്കാരും,ത്രിതല പഞ്ചായ ത്തുകളും നൽകുന്ന നാല് ലക്ഷം രൂപയും,ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പ്പെടുത്തി മുപ്പത്തിയാറായിരത്തി നാനൂറ് രൂപയും ഉൾപ്പെടെ നാല് ലക്ഷത്തി മുപ്പത്തി യാറായിരത്തി നാനൂറ് രൂപവിനിയോഗിച്ച് ലൈഫ് പദ്ധതിയിൽ വീട് നിർമിച്ച് നൽകി യത്.

ലൈഫ് പദ്ധതിയിൽപ്പെടുത്തി പഞ്ചായത്തിൽ നിർമാണം പൂർത്തികരിച്ച രണ്ടാമത്തെ വീടുകളുടെ താക്കോൽദാന ചടങ്ങിൽ പട്ടിമറ്റം ആനക്കല്ല് മസ്ജിദുൽ അമാൻ ഇമാം സാ ദിഖ് മൗലവി,പഞ്ചായത്തംഗങ്ങളായ റിജോ വാളാന്തറ,മുബീന നൂർ മുഹമ്മദ്,എട്ടാം വാർഡ് വികസന സമിതി അംഗങ്ങളായ ഇഖ്ബാൽ ഇല്ലത്തുപറമ്പിൽ,ദീപ്തി ഷാജി, മു ഹമ്മദ് അഷർ എന്നിവർ പങ്കെടുത്തു.താലൂക്കിൽ തന്നെ ഇത് വരെ ഏറ്റവും കൂടുതൽ ലൈഫ് വീടുകൾ നിർമാണം പൂർത്തിയാകുന്നത് കാഞ്ഞിരപ്പള്ളി പഞ്ചായത്തിലാണ്.

എട്ടാം വാർഡിന് ലൈഫ് പദ്ധതിയിൽ അനുവദിച്ച അഞ്ച് വീടുകളുടെ നിർമാണം നവം ബറിൽ പൂർത്തിയാക്കുമെന്നും,2019 വർഷത്തോട് കൂടി വാർഡിലെ അർഹരായ സ്വന്ത മായി ഭൂമിയുള്ള എല്ലാ ഭവനരഹിതർക്കും വീട് നിർമിച്ച് നൽകുമെന്നും വാർഡംഗം എം.എ.റിബിൻ ഷാ അറിയിച്ചു.