പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ വൻ നികുതിവെട്ടിപ്പ് നട ത്തുന്നതായി ആരോപണം. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന സ്വർണം പലിശയ്ക്കു നൽകുന്ന ബാങ്കിന്റെ തൊഴിൽ കരം 17,000 രൂപയായിരുന്നത്  5,000 രൂപ യിൽ ഒതുക്കി ലൈസൻസ് പുതുക്കി നൽകിയെന്നും കെട്ടിട നികുതി 50,000 രൂപ വരെ അടക്കേണ്ട സ്ഥാപനങ്ങളിൽ നിന്നും  5,000 രൂപ വീതം വാങ്ങി ‘ കോംപ്ലിമെന്റാക്കി ’ രസീത് കൊടുക്കുന്നതായാണ് ആരോപണം. ലൈസൻസുകൾ നികുതി അടയ്ക്കാതെ പുതു ക്കി നൽകുന്നതു വഴി പഞ്ചായത്തിന് ഭീമമായ നഷ്ടം സംഭവിക്കുന്നതായി പറയപ്പെടുന്നു.
ഷോപ്പ് ആന്റ് എക്സ്റ്റാബ്ലിഷ് ആക്ട് പ്രകാരം കടകളുടെ കെട്ടിട നികുതിക്കു പുറമേ തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ചുള്ള തൊഴിൽ കരം അടയ്ക്കണം എന്നാണ് ചട്ടം. എന്നിരിക്കെ ഇതെല്ലാം കാറ്റിൽ പറത്തിയാണ് പലർക്കും  ലൈസൻസുകൾ നികുതി അടയ്ക്കാതെ പുതുക്കി നൽകുന്നതത്രെ. പഞ്ചായത്തിൽ വരുന്ന ഏതു ഉടായിപ്പ് കേസും തോട്ടിയിട്ട് പിടിക്കുകയാണന്നാണ് പരക്കേയുള്ള സംസാരം. ഇത്തരത്തില്‍ റവന്യൂ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവ്ര്‍ ഇരയായതായാണ് അറിവ്.
വാൽക്കഷണം….
എന്നാൽ , കംപ്യൂട്ടർ വൽക്കരണം വന്നതോടെ കെട്ടിട നികുതി കൃത്യമായി അടച്ചില്ലെങ്കി ൽ കടുത്ത പിഴ ഒടുക്കേണ്ടിവരുമെന്നും ഇത്തരത്തിലുള്ള നടപടികൾക്ക് താൽക്കാലിക ആയുസ്സ് മാത്രമാണ് എന്നുള്ളതെന്നും  പഞ്ചായത്ത് അധിക‍ൃതർ പറയുന്നു.