കാഞ്ഞിരപ്പള്ളി പഞ്ചായത്ത് സഹൃദയ വായനശാലയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണ ഉദ്ഘാടനവും പി.എൻ പണിക്കർ അനുസ്മരണവും നടത്തി. വൈസ് പ്ര സിഡൻറ്  റോസമ്മ തോമസിന്റെ അദ്ധ്യക്ഷതയിൽ  പ്രസിഡൻ്റ്  കെ.ആർ തങ്കപ്പൻ  ഉദ്ഘാടനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.എൻ. രാജേഷ്, ശ്യാമള ഗംഗാധരൻ, ബി.ആർ അൻഷാദ് ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.എ ഷെമീർ, ബേബി വട്ടക്കാട്ട്, രാജു തേക്കുംതോട്ടം,വി.പി.രാജൻ, സുനിൽ തേനംമാക്കൽ, നിസ സലിം, മഞ്ജു മാത്യു, സുമി ഇസ്മായിൽ, അനീറ്റ് പി. ജോസ്, അനൂഷിയ സുബിൻ, ജെസി വ ർഗീസ്, ബ്ലെസി ബിനോയ്, സിന്ധു സോമൻ പഞ്ചായത്ത് സെക്രട്ടറി ഷാഹുൽ ഹമീദ് ,ലൈബ്രേറിയൻ ജയകൃഷ്ണ എന്നിവർ പ്രസംഗിച്ചു.