കവിയും വാഗ്മിയും ഗ്രന്ഥശാല പ്രവർത്തകനുമായിരുന്ന വി.ബാലചന്ദ്രന്റെ സ്മരണാ ർത്ഥം പനമറ്റം ദേശീയവായനശാല ഏർപ്പെടുത്തിയിട്ടുള്ള വി.ബാലചന്ദ്രൻ പുരസ്കാരം പനമറ്റം  രാധാദേവിക്ക് സമ്മാനിക്കും.തലമുറകളുടെ ഗുരുവായ രാധാദേവി കഴിഞ്ഞ 45 വർഷങ്ങളായി നൃത്താദ്ധ്യാപന രംഗത്തുണ്ട്. മൂവായിരത്തിൽ അധികം ശിഷ്യരിൽ പലരും കലാരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചു.
പനമറ്റത്ത്  കലാ കുടുംബത്തിൽ ജനിച്ച രാധാദേവി പത്താം വയസ്സിൽ തന്നെ നൃത്തം അഭ്യസിച്ചു തുടങ്ങി.പിതാവ് മണ്ണിൽ ദാമോദരൻ നായരുടെ നേതൃത്വത്തിൽ കുടുംബാ ഗങ്ങൾ ഉൾപ്പെട്ട ശ്രീദേവി നൃത്ത കലാലയം രണ്ടു പതിറ്റാണ്ടോളം കലാരംഗത്ത് നിറ ഞ്ഞു നിന്നു. ഇപ്പോൾ ചിറക്കടവിൽ താമസിക്കുന്നു. പനമറ്റത്തും  പരിസരപ്ര ദേശങ്ങ ളിലുമായി നിരവധി ശിഷ്യർക്ക് ഇപ്പോഴും പരിശീലനം നൽകി വരുന്നു.
മക്കൾ: കവിത,പരേതനായ കലാധരൻ.
കൊച്ചുമക്കൾ : കൈലാസ്, കാർത്തിക. കാർത്തികയും നർത്തകിയാണ്.
പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുര സ്കാരം മെയ് 14 ഞായർ 2:30ന്
പനമറ്റം ദേശീയവായനശാലയിൽ നടക്കുന്ന പതിമൂന്നാമത് വി.ബാലചന്ദ്രൻ അനുസ്മര ണ സദസ്സിൽ വെച്ച് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു സമ്മാനി ക്കും. എസ്.രാജീവ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ രാജേഷ് കെ എരുമേലി അ നുസ്മരണ പ്രഭാഷണം നടത്തും. കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാ രം നേടിയ പൊൻകുന്നം സെയ്തിനെ ആദരിക്കും. BEFI നേതാവായിരുന്ന ആർ അന്ത നാരായണ റെഡ്യാർ പങ്കെടുക്കും.കേരളത്തിലെ മികച്ച കോളജ് മാഗസിനുള്ള കടമ്മ നിട്ട – വി. രമേഷ് ചന്ദ്രൻ പുരസ്കാരവും ചടങ്ങിൽ വെച്ച് സമ്മാനിക്കും.