ബഫർ സോൺ വിഷയത്തിൽ കേരള കോൺഗ്രസ് (എം) പാർട്ടി കർഷകർക്കൊപ്പം എ ന്ന് ജോസ്.കെ.മാണി എം.പി പറഞ്ഞു. ബഫർ സോൺ- വനമേഖല വിഷയത്തിൽ ആ ശങ്കയിലായ എരുമേലി പഞ്ചായത്തിലെ എയ്ഞ്ചൽവാലി, പമ്പാവാലി, പ്രദേശങ്ങൾ സ ന്ദർശിച്ച് കേരള കോൺഗ്രസ് (എം) പാർട്ടിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഐക്യ ദാർഢ്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
03.06.2022-ൽ ബഫർ സോൺ സംബന്ധമായി സുപ്രീംകോടതി ഇടക്കാല ഉത്തരവ് പു റപ്പെടുവിച്ചതിനെ തുടർന്ന് കേരളത്തിൽ ബഫർസോൺ പ്രായോഗികമല്ലെന്നും , ബഫ ർസോൺ വനമേഖലയ്ക്കുള്ളിൽ തന്നെ നിജപ്പെടുത്തണമെന്നും കാണിച്ച് കേരള കോ ൺഗ്രസ് (എം) പാർട്ടി സുപ്രീംകോടതി നിർദേശാനുസരണം സെൻട്രൽ എംപവേർഡ് കമ്മറ്റിക്ക് ബന്ധപ്പെട്ട എല്ലാ വസ്തുതകളും, കണക്കുകളും ചൂണ്ടിക്കാട്ടി നിവേദനം സമ ർപ്പിച്ചുവെന്നും ജോസ് കെ.മാണി എം.പി പറഞ്ഞു. പമ്പാവാലി, എയ്ഞ്ചൽ വാലി മേ ഖലകൾ വനമേഖലയാണെന്ന വാദം തെറ്റാണെന്നും, പെരിയാർ ടൈഗർ റിസർവി ന്റെ ബൗണ്ടറികൾ കൃത്യമായി നിർണയിക്കണമെന്നും പമ്പാവാലി,എയ്ഞ്ചൽ വാലി മേഖലകൾ റവന്യൂ ഭൂമിയായി നിലനിർത്തി പരമാവധി വേഗത്തിൽ കൈവശ കർഷ കർക്ക് പട്ടയം നൽകുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് ഗവൺമെന്റിനോട് ആവശ്യപ്പെടുമെന്നും ജോസ്.കെ.മാണി പറഞ്ഞു.
പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പാസ് മാത്യു, സംസ്ഥാന ജന റൽ സെക്രട്ടറി ജോ ർജുകുട്ടി ആഗസ്തി,നിയോജകമണ്ഡലം പ്രസിഡന്റ് സാജൻ കുന്ന ത്ത്, ജില്ലാ സെക്രട്ടറി ബിനോ ചാലക്കുഴി, നിയോജകമണ്ഡലം-മണ്ഡലം ഭാരവാഹിക ളായ ഡയസ് മാത്യു കോക്കാട്ട്, സാബു കാലാപ്പറമ്പിൽ, തോമസ് കട്ടയ്ക്കൽ,വക്കച്ചൻ പാമ്പ്ലാനിയിൽ, ജോ ബി ചെമ്പകത്തുങ്കൽ, ജോയ് പുരയിടത്തിൽ, തോമസ് മാണി കു മ്പുങ്കൽ, ജോളി മടു ക്കകുഴി,സുശീൽ കുമാർ, അഡ്വ.ജോബി നെല്ലോലപ്പൊയ്കയിൽ, ഷോജിഅയലുക്കുന്നേ ൽ, ടോം കാലാപ്പറമ്പിൽ, അനസ് പ്ലാമൂട്ടിൽ, തങ്കച്ചൻ കാരക്കാ ട്ട്,തോമസ് ചെമ്മരപ്പ ള്ളിയിൽ, മിഥിലാജ് മുഹമ്മദ്, ലിൻസ് വടക്കേൽ, ജോണി കറ്റോ ട്ട്, അജ്മൽ മലയിൽ തുടങ്ങിയവർ പ്രസംഗിച്ചു.