പാലാ ഉപതിരഞ്ഞെടുപ്പ് നിഷ ജോസ് കെ മാണി സ്ഥാനാർത്ഥി.ഇടതു പക്ഷ മുന്നണിയി ൽ എൻ സി പി ക്കു അനുവദിച്ച ഈ സീറ്റ് സിപിഎം ഏറ്റെടുക്കാനാണ് സാധ്യത. ആറു മാസത്തിനുള്ളിൽ നടക്കേണ്ട പാലാ ഉപതെരെ ഞ്ഞെടുപ്പിൽ യു ഡി എഫിനേക്കാൾ സ്ഥാനാർഥി നിർണ്ണയത്തിൽ അസ്വാരസ്യമുണ്ടാവു ന്നത്‌ എൽ ഡി എഫിലായിരിക്കും…

ഒക്റ്റോബർ മാസത്തിനുള്ളിൽ നടക്കേണ്ട പാലാ ഉപ തെരഞ്ഞെടുപ്പിനുള്ള ആശയ വിനി മയങ്ങൾക്ക് പ്രമുഖ രാഷ്ട്രീയ പാർട്ടികൾ തുടക്കമിട്ടു കഴിഞ്ഞു. ഇടതു പക്ഷ മുന്നണിയി ൽ എൻ സി പി ക്കു അനുവദിച്ച ഈ സീറ്റ് സിപിഎം ഏറ്റെടുക്കാനാണ് സാധ്യത.ഇടതു മു ന്നണി പൊതു സ്വതന്ത്രന്മാരെയും പരിഗണിക്കുന്നുണ്ട്.യു ഡി എഫിൽ നിഷാ ജോസ് കെ മാണിക്കായിരിക്കും മുൻഗണന.ആറുമാസത്തിനുള്ളിൽ നടക്കേണ്ട പാലാ ഉപതെരെ ഞ്ഞെടുപ്പിൽ യു ഡി എഫിനേക്കാൾ സ്ഥാനാർഥി നിർണ്ണയത്തിൽ അസ്വാരസ്യമുണ്ടാവു ന്നത്‌ എൽ ഡി എഫിലായിരിക്കും. 2016 ൽ എൻ സി പി യിലെ മാണി സി കാപ്പനായിരു ന്നു സ്ഥാനാർഥി.

അദ്ദേഹം 2011ലും 2006 ലും കെ എം മാണിക്കെതിരെ എൻ സി പി ക്കുവേണ്ടി ഇടതു മു ന്നണി സ്ഥാനാർ ത്ഥിയായി മത്സരിച്ചെങ്കിലും യു ഡി എഫ് സ്ഥാനാർഥി കെ എം മാണിക്ക് മുന്നിൽ അടിയ റവ് പറയുകയായിരുന്നു.  കഴിഞ്ഞ തവണത്തെ എൻ സി പി യുടെ സം ഘടനാ തെരെഞ്ഞെടുപ്പിൽ പാലാ മണ്ഡല ത്തിൽ നിന്നും മാണി സി കാപ്പന്റെ അനുയാ യികളിൽ ആരും തന്നെ തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല.ഇതേ തുടർന്ന് സംസ്ഥാന തെരെ ഞ്ഞെടുപ്പിൽ മത്സരിക്കാൻ ഭരണഘടനാ അനുവ ദിക്കാത്തതിനാൽ. അഖിലേന്ത്യാ നേതാ ക്കളെ സ്വാധീനിച്ച് സമവായമുണ്ടാക്കി. സംസ്ഥാന ഭാരവാഹി ആവുകയാണുണ്ടായത്. ഉ പതെരെഞ്ഞെടുപ്പുകളിൽ സിപിഎം ശൈലി വച്ച് സീറ്റ് സിപിഎം തന്നെ ഏറ്റെടുക്കുക യാണ് പതിവ്.

2004 ൽ ജോ സഫ് വിഭാഗം എൽ ഡി എഫിലായിരുന്നപ്പോൾ വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിൽ കെ മുരളീധരനെതിരെ സിപിഎം ലെ സി മൊയ്‌ദീൻ സ്ഥാനാർഥി ആവുകയും വിജയി ക്കുകയും ചെയ്തിരുന്നു. അന്ന് ജോസഫ് ഗ്രൂപ്പിന്റെ എം പി പോളിക്കാണ് സീറ്റ് കിട്ടേണ്ടതെങ്കിലും അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് സിപിഎം സീറ്റ് ഏറ്റെടുക്കുകയായിരുന്നു. ഈ തത്വം വച്ച് സീറ്റ് സിപിഎം ഏറ്റെടുക്കു മ്പോൾ സ്ഥാനാർത്ഥിയായി വരാൻ സാധ്യത യുള്ള നിരവധി പ്രമുഖരാണുള്ളത്.യു ഡി എഫിൽ നിഷാ ജോസ് കെ മാണി വന്നാൽ ആദ്യം സിപിഎം പരിഗണിക്കുക ഉഴവൂർക്കാ രിയായ സിന്ധുമോൾ ജേക്കബ്ബിനെയായിരിക്കും.ഇവരുടെ വസതിയിരിക്കുന്ന മണ്ഡലം കടുത്തുരുത്തി ആണെങ്കിലും പ്രവർത്തന കേന്ദ്രം പാലായി ലാണ്.

ലോക്സഭാ തെരെഞ്ഞെടുപ്പിൽ സിന്ധുമോൾ ജേക്കബ്ബിനെ സിപിഎം അവസാന നിമിഷം വരെ പരിഗണിച്ചിരുന്നു. കുര്യാക്കോസ്പടവൻ ഇപ്പോൾ ജോസ് കെ മാണിയുമായി കുറെ കാലമായി ഇടഞ്ഞു നിൽക്കുകയാണ്. ഈയിടെ തന്നെ നിഷാ ജോസ് കെ മാണി പടവന്റെ വാർഡിൽ പടവൻ അറിയിക്കാതെ വീട് കയറി ചാഴിക്കാടന് വോട്ടു അഭ്യർത്ഥിക്കുകയും ചെയ്തു.കേരള കോൺഗ്രസ് (എം) ശൈലിയിൽ പാർട്ടിക്ക് പുറത്താക്കുന്നത് ഇങ്ങനെയാണ്.ഒരു കാര്യ ത്തിനും വിളി ക്കില്ല, അറിയിക്കില്ല ,നേരിട്ട് കാണുമ്പോൾ വിശേഷം ചോദിക്കുകയും കെട്ടിപ്പിടിക്കുക യും ചെയ്യും. യു ഡി എഫിൽ നിഷാ ജോസ് കെ മാണിയായിരിക്കും സ്ഥാനാർഥി എന്നു ള്ളത് ഏതാണ്ട് ഉറപ്പാണ്. അതിനുള്ള ഗൃഹപാഠം അവർ വളരെ മുൻപ് തന്നെ ചെയ്തി രുന്നു.ഏതെങ്കിലും കാരണത്താൽ നിഷാ മത്സരിക്കുന്നില്ലെങ്കിൽ മാത്രമേ വേറൊരാളെ കണ്ടെത്തേണ്ടതുള്ളൂ