മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും പഞ്ചായത്തിന്റെ വിവിധ പ്രവര്‍ ത്തനങ്ങള്‍ക്കും വിവിധ പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും സൗകര്യപ്രദമായ ഉ പയോഗത്തിനും ഉപകരിക്കത്തകവിധം നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്ന പകല്‍ വീട് സമുച്ചയം പ്രവര്‍ത്തനം ആരംഭിച്ചു.

ജില്ലാ പഞ്ചായത്തില്‍ നിന്നും 55 ലക്ഷം രൂപാ അനുവദിച്ച് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കോമ്പൗണ്ടില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച പകല്‍വീട് സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിന പൂര്‍ത്തീകരണ ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
55 ലക്ഷം രൂപാ വകയിരുത്തി മൂന്ന് നിലകളിലായി നിര്‍മിച്ചിരിക്കുന്ന പകല്‍വീട് സമു ച്ചയത്തില്‍ ഷട്ടര്‍ റൂമുകള്‍,മിനി കോണ്‍ഫ്രന്‍സ് ഹാള്‍,മിനി ഓഡിറ്റോറിയം,ഓഫീസ് റൂ മുകള്‍ തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീറിര്‍ അധ്യക്ഷത വഹിച്ച യോഗ ത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ്, വൈസ് പ്രസിഡന്റ് പി.എ .ഷമീര്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്‍ തങ്കപ്പന്‍,ജില്ലാ പഞ്ചായത്തംഗ ങ്ങളായ കെ.രാജേഷ്,മാഗി ജോസഫ്,ബ്ലോക്ക് ഗ്രാമ പഞ്ചയത്തംഗങ്ങള്‍ മുതിര്‍ന്ന പൗര ന്മാരുടെ സംഘടനാ പ്രതി നിധികള്‍, കുടുംബശ്രീ ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ സം ബന്ധിച്ചു.

 

 

LEAVE A REPLY