കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാ ഗം സി ബി എസ് സി സ്‌കൂള്‍ അധ്യാപകര്‍ക്ക് വേണ്ടി നടത്തിയ രണ്ടു ദിവസത്തെ പൈ ത്തണ്‍ സമ്മര്‍ ബൂട്ട് ക്യാമ്പ് സമാപിച്ചു. ഏപ്രില്‍ 6 നു കോളേജ് ഓഡിറ്റോറിയത്തില്‍ നട ന്ന സമാപന സമ്മേളനത്തില്‍ അമല്‍ ജ്യോതി മാനേജര്‍ റെവ.ഡോ.മാത്യു പായിക്കാട്ട്, പ്രിന്‍സിപ്പല്‍ ഡോ ഇസഡ്. വി. ളാകപറമ്പില്‍ ,കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി പ്രൊഫ.മനോജ് ടി ജോയ്,വര്‍ക്ഷോപ് കോഓര്‍ഡിനേറ്റര്‍ പ്രൊഫ ബിനി എം ഐസക് എന്നിവര്‍ സംസാരിച്ചു.

കേരളത്തിലെ പ്രമുഖ സ്‌കൂളുകളിലെ അധ്യാപകര്‍ പങ്കെടുക്കുന്ന കോട്ടയം എ സി എം പ്രൊഫഷണല്‍ ചാപ്റ്റര്‍ ,ഐ സി ഫോസ് എന്നിവരുടെ സാങ്കേതിക സഹകരണത്തോടെ ആണ് മൂന്നു സീരീസുകളായി നടക്കുന്ന ഈ വര്‍ക്ഷോപ് സംഘടിപ്പിക്കുന്നത് . ബിനി എം ഐസക് ,അനീഷാമോള്‍ എബ്രഹാം എന്നിവരുടെ ഏകോപനത്തില്‍ പൈത്തണ്‍ പ്രോഗ്രാ മിങ് വിദഗ്ദ്ധരായ ജയകൃഷ്ണ വി,നീതു സി ശേഖര്‍,ടോം കുര്യന്‍ എന്നിവരാണ് രണ്ടാം സീരിസിലെ ബൂട്ട് ക്യാമ്പ് വര്‍ക്ഷോപ്പ് നയിച്ചത്.

ഏപ്രില്‍ 26,27 തീയതികളിലായി നടത്തുന്ന ഈ സീരിസിലെ മൂന്നാമത്തെ വര്‍ക്ഷോപ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള സി ബി എസ് സി സ്‌കൂള്‍ അധ്യാപകര്‍ക്ക് 9496339277 ,9605566685 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടു രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

LEAVE A REPLY