കാഞ്ഞിരപ്പള്ളി മേഖല മഹല്ല് ജമാ -അത്തു കോ -ഓർഡിനേഷൻ കമ്മറ്റിയുടെ ആഭി മുഖ്യത്തിൽ കരിയർ ഓറിയന്റേഷൻ സെമിനാർ നടത്തി. പി എം ഫൗണ്ടഷൻ സം സ്ഥാന കോ -കോർഡിനേറ്റർ മുഹമ്മദ്‌ ഷെഫീഖ് നേതൃത്വം നൽകി. ഇതൊടാനുബ ന്ധിച്ചു നടന്ന യോഗത്തിൽ ചെയർമാൻ പി എം അബ്ദുൽ സലാം അധ്യക്ഷനായി. നൈ നാർ പള്ളി ചീഫ് ഇമാം എ പി ഷിഫാർമൗലവി ഉൽഘാടനം ചെയ്തു.സി യു അബ്ദുൽ കരീം,മുഹമ്മദ്‌ നയാസ്, ടി എസ്. റഷീദ്, വി ടി അയ്യൂബ് ഖാൻ, ടി എം ഷെഫീഖ് പി എച് നജീബ് എന്നിവർ സംസാരിച്ചു.