എരുമേലി : ശബരിമല തീര്‍ത്ഥാടക തിരക്ക് എരുമേലിയില്‍ തുടക്കത്തില്‍ തന്നെ വര്‍ധി ച്ചത് കണക്കിലെടുത്ത് പേട്ടക്കവല മുതല്‍ വലിയമ്പലം വരെ വണ്‍വേ ട്രാഫിക് ഏര്‍പ്പെടു ത്തിയെന്നും തിരക്ക് കുറയുമ്പോള്‍ ഇളവ് വരുത്തുമെന്നും പോലിസ് അറിയിച്ചു.
കാഞ്ഞിരപ്പളളി, മുണ്ടക്കയം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ പേട്ടക്കവല വഴിയും കാഞ്ഞിരപ്പളളി റൂട്ടിലേക്ക് പോകുന്നതിനും റാന്നി റോഡിലൂടെ വരുന്നതുമായ വാഹന ങ്ങളും പേട്ടക്കവല ഒഴിവാക്കി റ്റി ബി റോഡ്, ഓരുങ്കല്‍ കടവ്, കരിമ്പിന്‍തോട് റോഡുക ളിലൂടെ സഞ്ചരിക്കണം.
ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന വാഹനങ്ങളും പേട്ടക്കവല ഒഴിവാക്കി എം.ഇ. എസ് റോഡ്, കണ്ണിമല റോഡ് തുടങ്ങിയ സമാന്തര പാതകളിലൂടെയാണ് സഞ്ചരിക്കേ ണ്ടത്.