

വിഴിക്കിത്തോട് ശാഖയിൽ കൃഷ്ണപിള്ള വല്യേടത്തും, കാളകെട്ടി ശാഖയിൽ കുര്യൻ പൊട്ടംകുളവും, തമ്പലക്കാട് ശാഖയിൽ രാജു കടക്കയവും, ആനക്കല്ല് ശാഖയിൽ സെ ന്റ് ആന്റണീസ് സ്കൂൾ പ്രിൻസിപ്പൽ ഫാ. ആന്റണി തോക്കനാട്ടും, ടൗൺ ശാഖയിൽ ജോസ് കൊട്ടാരവും വിതരണോദ്ഘാടനം നിർവ്വഹിച്ചു. ബാങ്കിന്റെ അഡ്മിനിസ്ട്രേറ്റീ വ് കമ്മറ്റി അംഗങ്ങളായ ആന്റണി മാർട്ടിൻ ജോസഫ്, റിജോ വാളാന്തറ, പിആർ ച ന്ദ്രബാബു, ബാങ്ക് സെക്രട്ടറിഷൈജു ഫ്രാൻസീസ് കളക്കുടി എന്നിവർ നേതൃത്വം നല്കി.
പൊതു വിപണിയിലെ അമിതവിലയ്ക്ക് കടിഞ്ഞാൺ ഇടുന്നതിന് ഇങ്ങനെയുള്ള ഇട പെടലുകൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് സാധാരണ ജനങ്ങളെ സംബ ന്ധിച്ചിടത്തോളം ആശ്വാസകരമാണ്.
