കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്കിന്റെയും കേരള ഖാദി ബോർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക് ഓഡിറ്റോറി യത്തിൽ വച്ച് ഓണം ഖാദിമേളഉദ്ഘാടനം ബോർഡ് മെംബർ കെഎസ്.രമേഷ് ബാബു നിർവ്വഹിച്ചു. ബോർഡ് മെംബർ സാജൻ തൊടുക അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ്‌ സാജൻ കുന്നത്ത്, ബോർഡ് മെമ്പർ പി.സി ജേക്കബ് പനയ്ക്കൽ, ഖാദി ബോർഡ് അംഗങ്ങൾ എന്നിവർ ആശംസകൾ നേർന്നു. ആദ്യ വില്പന ജോസഫ് ഇലവു ങ്കൽ നിർവ്വഹിച്ചു. സെക്രട്ടറി അജേഷ് കുമാർ കൃതജ്ഞത പറഞ്ഞു.