മോഹൻലാലിനെ നായകനാക്കി വി.​എ. ശ്രീ​കു​മാ​ർ മേ​നോ​ൻ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ഒടിയൻ റിലീസിന് തയാറെടുക്കുന്നു.ഒ​ടി​യ​ൻ മാ​ണി​ക്യ​ന്‍റെ​യും തേ​ങ്കു​റു​ശി ഗ്രാ​മ​ത്തി​ന്‍റെ​യും ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ മഞ്ജു വാര്യരാണ് നായിക. പത്രപ്രവര്‍ത്തക നും ദേശീയഅവാര്‍ഡ് നേടിയ തിരക്കഥാകൃത്തുമായ ഹരികൃഷ്ണനാണ് തിരക്കഥ യൊരുക്കുന്നത്.

ചിത്രത്തിൽ തെന്നിന്ത്യൻ താരം പ്രകാശ് രാജ് ആണ് വില്ലൻ കഥാപാത്രത്തെ അവതരി പ്പിക്കുന്നത്.മോഹൻലാലിന്‍റെ അഭിനയമൂഹൂര്‍ത്തങ്ങളും ഗംഭീര ആക്ഷന്‍ രംഗങ്ങളു മാകും ഒടിയന്‍റെ പ്രത്യേകത. പുലിമുരുകനും വില്ലനും ശേഷം പ്രസിദ്ധ സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹെയ്നും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടി‍യാണ് ഒടിയൻ. ബാഹുബ ലിയും എന്തിരനുമടക്കം നിരവധി ബ്രഹ്മാണ്ഡചിത്രങ്ങളുടെ കലാസംവിധായകനായ സാബു സിറിലും ചിത്രത്തിലുണ്ട്.

ഷാജികുമാറാണ് കാമറ. ബാഹുബലിയുടെ സൗണ്ട് ഡിസൈനര്‍ സതീഷാണ് ചിത്രത്തി ന്‍റെ ശബ്ദലേഖനം. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. റഫീഖ് അഹമ്മദ്, ലക്ഷ്മി ശ്രീകുമാർ എന്നിവരുടെ വരികൾക്ക് എം. ജയചന്ദ്രൻ ഈണമൊരുക്കുന്നു.വിദേശത്തുനിന്നുള്ള സാങ്കേതികവിദഗ്ധരായിരിക്കും ചിത്രത്തിലെ വിഎഫ്എക്സ് രംഗങ്ങളൊരുക്കുക. വിഎഫ്എക്സിനു വേണ്ടി മാത്രം കോടികളാണ് ചെലവാക്കുന്നത്.പാലക്കാട്, തസറാക്ക്, ഉദുമല്‍പേട്ട്, പൊള്ളാച്ചി, ബനാറസ്,ഹൈദരാബാദ് എന്നിവി ടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂർ നി​ർ​മി​ക്കു​ന്ന ചിത്രം ഒ​ക്ടോ​ബ​ർ പ​തി​നൊ​ന്നി​ന് തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.