കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ ന്യൂറോളജി വിഭാഗത്തിൻ്റെ  മേൽനോട്ടത്തിൽ  സൗജന്യ രോഗനിർണ്ണയ ക്യാമ്പ്  2023 മെയ് 22 മുതൽ 27 വരെ മേ രീക്വീൻസിൽ നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൽ ട്ടേഷൻ,  വിവിധ ലാബ് പരിശോധനകൾക്ക് 25% വരെ നിരക്കിളവ്, ഡോക്ടറുടെ നിർ ദേശം അനുസരിച്ചുള്ള എം.ആർ.ഐ, സി.ടി സ്‌കാൻ സേവനങ്ങൾക്ക് പ്രത്യേക നിര ക്കിളവ് എന്നീ സേവനങ്ങൾ  ലഭ്യമാകും. ക്യാമ്പിൽ പങ്കെടുക്കാൻ മുൻ‌കൂർ ബുക്കിംഗ് സേവനം നിർബന്ധമായും ഉപയോഗപ്പെടുത്തുക. കൂടുതലറിയാനും മുൻ‌കൂർ ബുക്കിം ഗ് സേവനത്തിനുമായി 8281001025, 7511112126 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവു ന്നതാണ്.