കേരള സങ്കേതിക സര്‍വകലാശാല (K.T.U) സ്റ്റാറ്റാറ്റിയൂട്ട് സംവിധാനം ഉടന്‍ നടപ്പിലാക്കാ ന്‍ നിയമസഭയില്‍ നിയമനിര്‍മ്മാണം നടത്തണം എന്ന് ആവശ്യപ്പെട്ട് കേരളത്തിലെ എല്ലാ നിയമസഭ സമാജികര്‍ക്കും നിവേദനം നല്‍കുന്നതിന്റെ ഭാഗമായി പൂഞ്ഞാര്‍ നിയോജക മണ്ഡലം എം.എല്‍.ഏ പി.സി ജോര്‍ജ്‌നെ സന്ദര്‍ശിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോട്ടയം ജില്ലാ കമ്മറ്റിയംഗങ്ങള്‍ അബ്ദുല്‍ അസിസ് , യാസീന്‍ കാഞ്ഞിരപ്പള്ളി എന്നിവര്‍ ചേര്‍ന്ന് നിവേദനം നല്‍കി. ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റിയംഗം ഫാറൂഖ് ഈരാറ്റുപേട്ട സംബന്ധിച്ചു.

കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം എം.എല്‍.എ ഡോ. എന്‍ ജയരാജിന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോട്ടയം ജില്ലാ കമ്മറ്റിയംഗങ്ങള്‍ അബ്ദുല്‍ അസിസ് , താഹിര്‍ കാഞ്ഞിരപ്പ ള്ളി എന്നിവര്‍ ചേര്‍ന്ന് നിവേദനം നല്‍കി.