കാഞ്ഞിരപ്പള്ളി:റാഞ്ചിയില്‍ നടന്ന ദേശീയ ജൂനിയര്‍ മീറ്റില്‍ ലോംങ് ജംപി ല്‍ സ്വര്‍ണം നേടിയ നിര്‍മല്‍ സാബുവിന് ജന്മനാടായ വിഴിക്കിത്തോട് പരു ന്തന്മലയില്‍ സ്വീകരണം. സംസ്ഥാന മീറ്റില്‍ നടത്ത മല്‍സരത്തില്‍ സ്വര്‍ണം നേടിയ സൂര്യ ബിജു, സംസ്ഥാന ജൂഡോ മല്‍സരത്തില്‍ വെങ്കലം നേടിയ ആ ര്യ എസ്. നായര്‍ എന്നിവരെയും അനുമോദിച്ചു. റാഞ്ചിയില്‍ നടന്ന ദേശീയ ജൂനിയര്‍ മീറ്റില്‍ അണ്ടര്‍ 20 വിഭാഗത്തില്‍ 7.45മീറ്റര്‍ ദൂരം ചാടിയാണ് നിര്‍ മല്‍ സ്വര്‍ണം നേടിയത്.
നിര്‍മലിന്റെ മുന്നോട്ടുള്ള പരിശീലനത്തിനും ഇതര ചെലവുകള്‍ക്കുമായി നാട്ടുകാര്‍ സമാഹരിച്ച അന്‍പതിനായിരം രുപാ ഡോക്ടര്‍ എന്‍ ജയരാജ് എം എല്‍ എ ഈ തുക നിര്‍മ്മലിന് കൈമാറി.നിര്‍മ്മല്‍ സാബുവിന് മാതൃ ഇടവകയായ ചിറക്കടവ് ഇടവകയുടെ പുരസ്‌ക്കാരം ചിറക്കടവ് മണ്ണംപ്ലാ വ് കവലയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് ഫാദര്‍ വര്‍ഗീസ് പുതുപറമ്പില്‍ സമ്മാനിച്ചു.
തിരുവനന്തപുരം എസ്എന്‍ കോളേജില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥി യായ നിര്‍മലിന്റെ കായിക പരിശീലനങ്ങള്‍ക്കായി നാട്ടുകാര്‍ ചേര്‍ന്ന് 50,000 രൂപയും സമാഹരിച്ച് നല്‍കി. സമ്മേളനം ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയ് അനുമോദന പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉപഹാരസമര്‍പ്പണം നിര്‍വഹിച്ചു. ഫാ. റോയി മാത്യു വടക്കേല്‍, വാര്‍ഡംഗം റിജോ വാളാന്തറ, റോസമ്മ ആഗസ്തി, അന്നമ്മ ജോസഫ്, ഒ.വി. റെജി, സുരേന്ദ്രന്‍ കാലായില്‍, പി.എസ്. ചന്ദ്രശേഖരന്‍ നായര്‍, വി.സി. ജോസഫ്, വി.എന്‍. കൃഷ്ണ പിള്ള, വിഴിക്കിത്തോട് ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വിഴിക്കത്തോട് കാരിവേലില്‍ സാബു- മിനി ദമ്പതികളുടെ മകനാണ് നിര്‍മല്‍