കാഞ്ഞിരപ്പള്ളിയിയില്‍ നിധിവേട്ട നടത്തിയവര്‍ തമ്മില്‍ തെറ്റി,വീടുകയറി ആക്രമണം. പ്രതികള്‍ അറസ്റ്റില്‍

കാഞ്ഞിരപ്പള്ളി:തമ്പലക്കാട് സ്വദേശി പൊട്ടംകുളം വീട്ടില്‍ വര്‍ക്കി തോമസ്  ആനക്കല്ലി ലെ തന്റെ പഴക്കം ചെന്ന വീട്ടിനുള്ളില്‍ നിധി ഇരുപ്പുണ്ടെന്ന വ്യാജപ്രചരണം നടത്തിയ തിനെ തുടര്‍ന്ന് നിധി കണ്ടെത്തി വാങ്ങുവാന്‍ വേണ്ടിയാണു ഏറ്റുമാനൂര്‍ സ്വദേശി ജോസ ഫ് ചാക്കോ കാഞ്ഞിരപ്പള്ളിയില്‍ എത്തിയത്. കിട്ടിയേക്കവുന്ന നിധിയ്ക്കുള്ള അഡ്വാന്‍ സ് ആയി 80 ലക്ഷം രൂപ കൊടുത്തു. തുടര്‍ന്ന് നിധി കണ്ടെത്തുവാന്‍ വേണ്ടി ആളെ കൂട്ടി രഹസ്യമായി ആഭിചാര ക്രിയകള്‍ നടത്തി.

വീടിനുള്ളിലും,പരിസരത്തും പ്രതിഷ്ഠകള്‍ സ്ഥാപിച്ച് പൂജകള്‍ നടത്തിയായിരുന്നു തട്ടി പ്പ്.വീടിന്റെ അടിത്തട്ടില്‍ നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച് 15 അടിയോളം താഴ്ച്ചയിലാണ് കിടങ്ങുകള്‍ തീര്‍ത്തത്.വീടിനുള്ളില്‍ കിടങ്ങുകള്‍ നിര്‍മ്മിച്ചിക്കുമ്പോഴും പുറംലോകം അറിയാത്ത വിധത്തിലായിരുന്നു ഇവയുടെ നിര്‍മ്മാണം.ഹൈന്ദവ ആചാരങ്ങള്‍ക്കൊ പ്പം,ക്രൈസ്തവ ആചാരങ്ങളും ഇവിടെ നടന്നു വന്നിരുന്നു.സംഭവത്തില്‍ ദുരൂഹത തോ ന്നിയ നാട്ടുകാര്‍ അറിയിച്ചതനുസരിച്ചു പോലീസ് സ്ഥലത്തെത്തി അന്ന് നടപടികള്‍ സ്വീക രിച്ചു.

2016ലായിരുന്നു ഈ സംഭവങ്ങള്‍. സംഭവത്തില്‍ 80 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട ജോ സഫ് ചാക്കോ ഇത് തിരികെ വാങ്ങുവാനായി കഴിഞ്ഞ ശനിയാഴ്ച്ച വീട്ടിലെത്തി ബലമാ യി പ്രമാണങ്ങളില്‍ ഒപ്പിടിവിച്ചതാണ് ഇപ്പോഴത്തെ സംഭവം.

വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ശനിയാഴ്ച്ച ഈ സാമ്പത്തിക ഇടപാടുകൾ തീർക്കാനായെ ത്തിയ ക്രിമിനല്‍ സംഘം വീടുകയറി ആക്രമണം നടത്തുകയും ബലമായി മുദ്രപത്രത്തില്‍ ഒപ്പിടിപ്പിക്കുകയും ചെയ്ത കേസിലാണ് ഏറ്റുമാനൂര്‍ പ്ലാക്കിതൊടിയില്‍ ജോസഫ് ചാക്കോ(56), ആര്‍പ്പൂക്കര വലിയപ്പറമ്പില്‍ ജോബി(40), പരിയത്ത്മാലില്‍ അനൂപ് തോമസ് (28), മണലേല്‍ സനൂപ്(28) അയ്മനം കളരിപ്പറമ്പില്‍ ജോമേഷ്(33) എന്നിവരെ യാണ് അറസ്റ്റ് ചെയ്തത്.

പരാതിക്കാരന്റെ ഒരു കാറും, 2 മൊബൈല്‍ ഫോണുകളും അക്രമികള്‍ കൊണ്ടുപോയ തിനെത്തുടര്‍ന്ന് പോലീസ് കേസ് എടുത്തു അന്വഷണം നടത്തുകയും, തുടര്‍ന്ന് കാഞ്ഞിരപ്പ ള്ളി പോലീസ് പ്രതികളെ ഏറ്റുമാനൂരിലും പരിസര പ്രദേശങ്ങളില്‍ നിന്നുമായി അറസ്റ്റ് ചെയ്യുകയായിരുന്നു. കാഞ്ഞിരപ്പള്ളി സി.ഐ സോള്‍ജിമോന്‍ ഇ കെ,എസ്.ഐ ഫൈസ ല്‍, ഗ്രേഡ് എസ്.ഐ ഷിബു എം സ്,എസ്.സി.പി.ഒ മാരായ പ്രദീപ്, സുരേഷ്, ബിജുമോ ന്‍, ഏറ്റുമാനൂര്‍ എസ്.ഐ എബി, രഹസ്യാന്വേഷണവിഭാഗത്തിലെ എ.എസ്. ഐ മജോ , വിനോദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

2016 ലെ ചിത്രങ്ങൾ: താഴെ…