കാഞ്ഞിരപ്പള്ളി: മതങ്ങൾ എല്ലാ നന്മകളുടെയും ഉറവിടമാണെന്നും മനുഷ്യർ സാഹോദ ര്യ ബന്ധം ജാതിയുടെ പേരിൽ തകർത്തെറിയരുതെന്നും ഡോ.എൻ.ജയരാജ് എം.എൽ. എ.അഭിപ്രായപ്പെട്ടു.നിച്ച് ഓഫ് ട്രൂത്തിന്റെ നേതൃത്വത്തിൽ മതം മനുഷ്യനന്മക്ക് എന്ന പ്രമേയത്തിൽ കാഞ്ഞിരപ്പള്ളി ആനത്താനം മൈതാനിയിൽ സംഘടിപ്പിച്ച സ്നേഹ സം വാദം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നാസർ മുണ്ടക്കയം അദ്ധ്യക്ഷത വ ഹിച്ചു.
നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം.അക്ബർ സംവാദത്തിന് നേതൃത്വം നൽകി.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല നസീർ, ആഷിഖ് ഷാജഹാൻ, യാസർ അറാഫാത്ത് എ ന്നിവർ പ്രസംഗിച്ചു.