കാഞ്ഞിരപ്പള്ളി:പൗരാണിക പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന കാഞ്ഞിരപ്പള്ളി ക്കിത് അഭിമാന നിമിഷം.മനുഷ്യ സാഹോദര്യത്തിന്റെ സന്ദേശം നൽകി,നിറഞ്ഞ സദ സിനെ സാക്ഷി നിർത്തി മതാചാര്യൻമാർ ചേർന്ന് വിശപ്പ് രഹിത കാഞ്ഞിരപ്പള്ളി പദ്ധ തിക്ക് ഔപചാരിക തുടക്കം കുറിച്ചു.കാഞ്ഞിരപ്പള്ളിയിലാരും വിശന്നിരിക്കരുത് എന്ന ലക്ഷ്യവുമായി കേരപ്പിറവി ദിനമായ നവം.1 ന്,നവമാദ്ധ്യമ കൂട്ടായ്മയായ സോഷ്യൽ ആക്ടീവ് ഫ്രണ്ടും,( സാഫ്) കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനും (കെ എച്ച്ആർഎ) ഒത്ത്  ചേർന്ന് ആരംഭിച്ച വിശപ്പ് രഹിത കാഞ്ഞിരപ്പള്ളി പദ്ധതിയു ടെ ഔപചാരിക ഉദ്ഘാടനം കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ചീഫ് ഇമാം അബ്ദുൾ സലാം മൗലവി, ഏകെജെഎം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഫാ: സാൽ വിൻ അഗസ്റ്റിൻ,ചോറ്റി സരസ്വതി ദിവ്യക്ഷേത്രം മുഖ്യ കാര്യദർശി ശ്രീമദ് സാബു സ്വാമി കൾ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

കെ എച്ച്ആർഎ യൂണിറ്റ് പ്രസിഡണ്ട് അയൂബ് ഓൾ ഇൻ വൺ അദ്ധ്യക്ഷനായി.കാ ഞ്ഞിരപ്പള്ളി പോലീസ് സബ്ബ് ഇൻസ്പെക്ടർ എ.എസ്.അൻസിൽ,ഗ്രാമപഞ്ചായത്തംഗം നൈനാച്ചൻ വാണിയപുരക്കൽ,കെ എച്ച്ആർഎ സംസ്ഥാന സെക്രട്ടറി ഷരീഫ് തൗഫീഖ്, ജില്ലാ പ്രസിഡണ്ട് ഫിലിപ്പ് കുട്ടി,സദക്കത്തുള്ള മൗലവി,റവ.ഫാ.ഫിലിപ്പ് ജോർജ്, വ്യാ പാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് മാത്യു ചാക്കോ വെട്ടിയാ ങ്കൽ, ജനറൽ സെക്രട്ടറി ബെന്നിച്ചൻ, സ്വരുമ ചാരിറ്റബിൾ സൊസൈറ്റി Secetary സക്കറി യാ ഞാവള്ളി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ അപ്പച്ചൻ വെട്ടിത്താനം, സിജോ പ്ലാത്തോട്ടം,രഞ്ജു തോമസ് എന്നിവർ സംസാരിച്ചു.

സാഫ് കൺവീനർമാരായ ഗ്രാമ പഞ്ചായത്തംഗം എം.എ.റി ബിൻ ഷാ സ്വാഗതവും, ബാബു പൂതക്കുഴി നന്ദിയും പറഞ്ഞു. കാഞ്ഞിരപ്പള്ളി പട്ടണത്തിലെ ഇരുപത്തിരണ്ട് ഹോട്ടലുകളും പങ്കാളികളാകുന്ന പദ്ധതിക്ക് നേതൃത്വം നൽകുന്നത് കെ എച്ച് ആർഎ ഭാരവാഹികളായ ഷാഹുൽ ഹമീദ് ആപ്പിൾ ബീ, ഷെരീഫ് തൗഫീഖ്, സുനിൽ സീബ്ലു, അയൂബ് ഓൾ ഇൻ വൺ, സാഫ് ഭാരവാഹികളായ ഷാജി വലിയ്ക്കുന്നത്ത്, റിയാസ് കാൾടെക്സ്, അൻഷാദ് ഇസ്മായിൽ, എം.എ.റിബിൻ ഷാ, വിപിൻ രാജു, ബാബു പൂതക്കുഴി എന്നിവരടങ്ങുന്ന പത്തംഗ  കമ്മറ്റിയാണ്.

പട്ടണത്തിന്റെ നാല് ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന പേട്ട കവലയിലെ കാൾടെക്സ് പമ്പ്, എസ്ആൻഡ്എസ് ഓട്ടോമൊബൈൽസ്, മിനി സിവിൽ സ്റ്റേഷന് സമീപത്തെ ഓൾ ഇൻ ഓൾ ഡിറ്റിപി സെന്റർ, പുത്തനങ്ങാടിയിലെ പ ത്യാല ടൈം ഹൗസ് എന്നിവിടങ്ങ ളിലെ കൗണ്ടറുകളിലെത്തി കൂപ്പൺ കൈപ്പറ്റി അർഹരായ ആർക്കും രാവിലെ ഒൻപത് മണി മുതൽ രാത്രി എട്ടുവരെ ഭക്ഷണം കഴിക്കാം.യാതൊരു വിധ സംഭാവനകളും സ്വീ കരിക്കാതെ ഹോട്ടലുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി മേഖലയിലെ വൃദ്ധസദനങ്ങളിലും ഭക്ഷണം നൽകും.