കാഞ്ഞിരപ്പള്ളി:ഇസ്രയേൽ പാർലമെന്ററിയും അമേരിക്കൻ പ്രസിഡൻറും നരേന്ദ്ര മോ ദിയും മുസ്ലിം വിരോധികളായി ഒരേ മനസ്സോടെ പ്രവർത്തിക്കുന്നവർ ആണ്.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണ് ഇസ്രായേൽ രാ ഷ്ട്രം സന്ദർശി ച്ചതും ആ രാഷ്ട്രത്തിന്റെ സ്വീകരണം ഏറ്റുവാങ്ങിയതും.ഏറ്റവും കൂടുത ൽ മുസ്ലിം സഹോദരങ്ങളെ കൊന്നൊടുക്കുന്ന രാജ്യമാണ് ഇസ്രായേൽ,ഒരു മതേതര രാജ്യ മായ ഇ ന്ത്യയുടെ പ്രധാനമന്ത്രി വർഗ്ഗീയവിവേചനം കാണിക്കുന്നത് ഭാരതത്തിന് ഭൂഷണ മല്ല – എന്ന് NCP യുടെ സംസ്ഥാന വൈസ് പ്രസിഡൻറ് രാജൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

എൻ. സി .പി ബ്ലോക്ക് കമ്മറ്റിയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് ജോബി കേളിയംപറമ്പിൽ അദ്ധ്യക്ഷത വ ഹിക്കുകയും സംസ്ഥാന സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ മുഖ്യപ്രഭാഷണം നടത്തുക യുമുണ്ടായി.എൻ. സി .പി നേതാക്കന്മാരായ ബെന്നി മൈലാടൂർ, പി.എ താഹ, സാബു എബ്രാഹം, ജേക്കബ് പുതുപ്പള്ളി, അഡ്വ.ഫ്രാൻസിസ് ആനത്താനം, ബീന ജോബി, പി. എസ്. നായർ, മിർഷാ ഖാൻ മങ്കാശേരി, കെ. ആർ ഷൈജു, പി.എം ഇബ്രാഹിം, റെജി കുന്നുംപുറം, പി.എ സാലു, പ്രവീൺ ജി നായർ, തോമസ് തീപ്പൊരി , സ്കറിയ തെക്കേ മുറി, അഫ്സൽ മടത്തിൽ തുടങ്ങിയവർ സംസാരിച്ചു.