പതിമൂന്നാമത് ദേശീയ സമ്മതിദായക ദിനാഘോഷം മൂന്ന് പോളിംഗ് ബൂത്തുകളുടെ കേന്ദ്രമായ പേട്ട ഗവൺമെൻറ് ഹൈസ്കൂളിൽ ആചരിച്ചു. തിരഞ്ഞെടുപ്പിൽ വോട്ട് ചെ യ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്ക്കരണം നടത്തി.ജനാധിപത്യത്തിൽ അ ടിയുറച്ച വിശ്വസിക്കുന്ന ഇന്ത്യൻ പൗരന്മാരായ ഞങ്ങൾ ജാതി,മതം,ഭാഷ മറ്റേതെ ങ്കി ലും പ്രലോഭനങ്ങൾക്കോ വശംവദരാകാതെ സധൈര്യം വോട്ട് ചെയ്യുമെന്ന് പ്രതി ജ്ഞ യും എടുത്തു.

ഹെഡ്മിസ്ട്രസ് എൽ. ലതയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്തംഗം പി.എ ഷെമീർ ഉദ്ഘാടനം ചെയ്തു. വി. യു.നൗഷാദ്, സോമി ജോസഫ് ,സോളി .കെ .ജോസഫ്, ബാസ്റ്റി ൻ എബ്രഹാം,അബിസ്. ടി. ഇസ്മായിൽ, അഷ്കർ നസീർ, ബൂത്ത് ലെവൽ ഓഫീസർമാ രായ ടി.എസ് ഐഷാബീവി,ഹാജിറ ബീവി, സാനി നസീർ എന്നിവർ പ്രസംഗിച്ചു.