പൊന്‍കുന്നം :മുണ്ടക്കയം സെന്റ് ജോസഫ് സ്‌കൂള്‍ അദ്ധ്യാപിക റോസമ്മ ഫിലിപ്പിനാണ് മുണ്ടക്കയത്തിന് പോകും വഴി പൊന്‍കുന്നം ബസ് സ്റ്റാന്‍ഡി ല്‍ നിന്നുമാണ് റോഡില്‍ നിന്നും പണം ലഭിച്ചത്.രണ്ടായിരത്തിന്റെ ഇരുപ ത്തിയഞ്ച് നോട്ടുകള്‍ ഉള്‍പ്പെടെ അര ലക്ഷത്തോളം രൂപയാണ് കളഞ്ഞ് കി ട്ടിയത്. പണത്തിന് ഏറെ ആവിശ്യമുണ്ടായിരുന്നങ്കിലും മനസ് പതറാതെ പണം പൊന്‍കുന്നം പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് ടീച്ചര്‍ മാതൃകയാകു കയായിരുന്നു.അന്യന്റെ മുതല്‍ ആഗ്രഹിക്കരുതെന്നു കുട്ടികളെ പഠിപ്പി ക്കുന്ന ടീച്ചര്‍ ആ വലിയ സന്ദേശം സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാ ക്കി.

എരുമേലി മണിപ്പുഴ സ്വദേശി ചാര്‍ളി ജോര്‍ജ്ജിന്റെ പണമായിരുന്നു.ബ  സ്സുടമയായ ചാര്‍ളി പൊന്‍കുന്നത്ത് തന്റെ വാഹനം പാര്‍ക്ക് ചെയ്തിട്ടു പുറത്തിറങ്ങിയപ്പോള്‍ ബാഗില്‍ നിന്നും താഴെ വീണ പണമായിരുന്നു അത്. വീട്ടില്‍ ചെന്നപ്പോഴാണ് പണം നഷ്ട്ടപെട്ട വിവരം അറിഞ്ഞത്. കാറില്‍ നി ന്നിറങ്ങിയപ്പോള്‍ പോയതായിരിക്കും എന്ന സംശയത്തില്‍ പൊന്‍കുന്നത്ത് തിരികെയെത്തി അന്വേഷിച്ചപ്പോഴാണ് പോലീസ് സ്റ്റേഷനില്‍ ആരോ പണം ഏല്‍പ്പിച്ചെന്ന കാര്യം അറിഞ്ഞത്. ഉടന്‍തന്നെ സ്റ്റേഷനില്‍ ചെന്ന് അടയാള ങ്ങള്‍ പറഞ്ഞു പണം തന്റെ കൈയില്‍ നിന്നും നഷ്ടപ്പെട്ടതെന്ന് ഉറപ്പുവരു ത്തി. കളഞ്ഞുപോയ പണം തിരികെ കിട്ടുമെന്നു ഒരു ശതമാനം പോലും വി ശ്വാസമില്ലാതിരുന്ന ചാര്‍ളിയ്ക്കു, ആ പണം കിട്ടിയ ആള്‍ അത് സുരക്ഷിത മായി പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു എന്നത് അവിശ്വസനീയമായി തോ ന്നി.

സബ് ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍ ഉടന്‍ തന്നെ റോസമ്മ ടീച്ചറെ വിളിച്ചു വരുത്തി, ചാര്‍ളിയ്ക്കു പണം കൈമാറി. തന്റെ സന്തോഷത്തിനു ടീച്ചര്‍ക്ക് ഒരു പാരിതോഷികം നല്‍കുവാന്‍ ചാര്‍ളി ശ്രമിച്ചുവെങ്കിലും ടീച്ചര്‍ സ്‌നേ ഹപൂര്‍വ്വം അത് നിരസിച്ചു. നിറഞ്ഞ സന്തോഷത്തോടെ ചാര്‍ളി റോസമ്മ ടീച്ചറുടെ കൈകള്‍ തന്റെ നെറ്റിയോട് ചേര്‍ത്ത് വച്ചശേഷം ആ കൈകളില്‍ മുത്തമിട്ടു ബഹുമാനിച്ചു. ‘ നമ്മുടെ സമൂഹത്തില്‍ അന്യം നിന്നുപോയ നന്മ കള്‍ നിറഞ്ഞ അപൂര്‍വം മനുഷ്യരുടെ പ്രതിനിധിയാണ് റോസമ്മ ടീച്ചര്‍ സ ന്തോഷ കണ്ണുനീര്‍ തുടച്ചുകൊണ്ട് ചാര്‍ളി പറഞ്ഞു. വാഴൂര്‍ തിര്‍ത്ഥപാദപു രം വാലോലില്‍ കുടുംബാംഗമാണ് സമൂഹത്തിനു മുഴുവന്‍ മാതൃകയായ റോസമ്മ ഫിലിപ്പ്.