പൊൻകുന്നം: റിട്ടയേഡ് അധ്യാപകന് വഴിമധ്യേ നഷ്ടമായ പണം തിരികെ ലഭിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് റിട്ടയേഡ് അധ്യാപക നായ എം.വി. വർഗീസ് എടിഎമ്മിൽ നിന്നു പണം പിൻവലിച്ചു മടങ്ങും വഴി ഫെഡറൽ ബാങ്കിനും ഇന്ത്യൻ കോഫീ ഹൗസിനും മധ്യേ പണം നഷ്ടപ്പെട്ടത്.
പണം ലഭിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഓഫീസുമായി ബന്ധപ്പെടണമെന്ന് അറിയിപ്പ് നൽകിയിരുന്നു. ഓഫീസിലെത്തിയ എം.വി. വർഗീസിന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഷാനവാസ് കരീമും, സിംസണും സുരേഷ് ബാബുവും ചേർന്ന് കാത്തിരപ്പള്ളി ജോയിന്റ് ആർടിഒ പി.ബി. പത്മകുമാർ മുഖാന്തിരം പണം തിരികെ നൽകി. എം.വി. വർഗീസും കുടുംബവും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നന്ദി രേഖപ്പെടുത്തി