മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാഞ്ഞിരപ്പള്ളി നൈനാര്‍പ്പ ള്ളി സെന്‍ട്രല്‍ ജമാ-അത്തും പ്രാദേശിക മഹലുകളും ചേര്‍ന്ന് ഏഴ് ലക്ഷം രൂപ സംഭാവന നല്‍കി. ജമാഅതിന്റെ നേതൃത്വത്തില്‍ 13 മഹലുകളില്‍ നി ന്നാണ് തുക സമാഹരിച്ചത്.

ജമാ-അത്ത് പ്രസിഡന്‍ഡ് ഹാജി പി. എം അബ്ദുള്‍ സലാം, ജന.സെക്രട്ടറി സി.എം.മുഹ മ്മദ് ഫെയ്സി, ട്രഷറര്‍ ഹാജി ഷംസുദീന്‍ പി.എ ഇമാം അബ്ദു ള്‍ സലാം മൗലവി, നൂറ് മസ്ജിദ് സെക്രട്ടറി ടി.ഇ.നാസറൂദ്ദീന്‍,ജോ.സെക്രട്ട റി നിസാര്‍ കല്ലുങ്കല്‍, റിയാസ് കരിപ്പ യില്‍ എന്നിവര്‍ കളക്ട്രേറ്റിലെത്തി തു ക ജില്ലാകളക്ടര്‍ ഡോ.ബി.എസ്.തിരുമേനിക്ക് കൈമാറി.

ഉരുള്‍പൊട്ടലുണ്ടായ എയ്ഞ്ചല്‍ വാലിയിലെ അഞ്ച് വീടുകളില്‍ ഗൃഹോപ കരണങ്ങളും ചങ്ങനാശ്ശേരി മേഖലയില്‍ പ്രളയത്തില്‍ വീട് തകര്‍ന്ന അഞ്ച് പേര്‍ക്ക് വീടു വെയ്ക്കുന്ന തിന് സ്ഥലവും നല്‍കാന്‍ തയ്യാറാണെന്ന് ജമാ-അ ത്ത് ഭാരവാഹികള്‍ കളക്ടറെ അറിയി ച്ചു.