ഈരാറ്റുപേട്ട നഗരസഭയില്‍ യുഡിഎഫ് പിന്തുണയോടെ എല്‍ഡിഎഫ് സ്വതന്ത്രന്‍ നഗരസഭാധ്യക്ഷനായി. 14 യുഡിഎഫ് അംഗങ്ങളുടെ പിന്തുണ യോടെ വി.കെ. കബീറാണു പുതിയ അധ്യക്ഷന്‍. യുഡിഎഫും ജനപക്ഷ വും ചേര്‍ന്ന് അവതരിപ്പിച്ച അവിശ്വാസ പ്രമേയം എല്‍ഡിഎഫ് സ്വത ന്ത്രന്റെ പിന്തുണയോടെ വിജയിച്ചതോടെയാണ് സിപിഎം അംഗമായി രുന്ന മുന്‍ ചെയര്‍മാനായ ടി.എം. റഷീദിനു സ്ഥാനം നഷ്ടപ്പെട്ടതോടെയാ ണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.അവിശ്വാസ പ്രമേയം വിജയിപ്പിക്കുന്ന തില്‍ നിര്‍ണായക പങ്കുവഹിച്ച ഇടത് സ്വതന്ത്രന്‍ വി.കെ.കബീറാണ് പുതിയ ചെയര്‍മാന്‍.

രാവിലെ 11മണിയോടെയാണ് നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് നടന്നത്.
28 അംഗ മുന്‍സിപ്പാലിറ്റിയില്‍ 24 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. എസ്.ഡി.പി.ഐ അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതോടെ 24 ല്‍ പതിനെഞ്ച് വോട്ട് വി.കെ.കബീറിനു ലഭിച്ചു.ജനപക്ഷത്തിന്റെ നാലുള്‍ പ്പെടെയാണ് പതിനഞ്ച്.എതിര്‍ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച ലൈല പരീതിന് 9 എല്‍.ഡി.എഫ് അംഗങ്ങളുള്ളതില്‍ എട്ട് വോട്ട് മാത്രമിേ ലഭി ച്ചുള്ളു. ഒരു വോട്ട് അസാധുവായി. സി.പി.എം അംഗമായ സുല്‍ബത്ത് നൗഫല്‍ ഖാന്‍ വോട്ട് ചെയ്യാഞ്ഞതാണ് അസാധുവാകാന്‍ കാരണം..

ഉച്ചതിരിഞ്ഞ് നടന്ന ഉപാധ്യക്ഷ സ്ഥാനത്തേക്ക് ജനപക്ഷം അംഗം ബല്‍ക്കീ സ് നവാസ് തിരഞ്ഞെടുക്കപ്പെട്ടു.CPI പ്രതിനിധി മത്സരിക്കുന്ന വൈസ് ചെയർമാൻ തെരെഞ്ഞെടുപ്പിൽ വിപ്പ് നൽകിയ രണ്ട് കൗൺസിലർമാർ വിട്ടു നിന്നു. നിലവിലെ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങളിലും മാറ്റമു ണ്ടാകും. വി.കെ.കബീര്‍ നഗരസഭാധ്യക്ഷനാകുന്ന തോടെ ഒഴിവു വരുന്ന വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷസ്ഥാനം മുസ്ലിം ലീഗിലെ വി.എം. സിറാജിന് ലഭിച്ചേക്കും. മറ്റ് സ്ഥാനങ്ങളിലും മാറ്റമുണ്ടാകുമെന്നാണ് സൂചന.