മുൻ നിയസഭാംഗവും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളുമായ കെ.എസ് മുസ്തഫാ കമാലിൻ്റെ ചരമവാർഷികം ആചരിച്ചു.ഇതിൻ്റെ ഭാഗമായി സിപിഐ എം കാ ഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗം പി കെ നസീർ പതാക ഉയർത്തി.അനുസ്മരണ സ മ്മേളനം സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റിയംഗം വി പി ഇബ്രാഹീം ഉൽ ഘാടനം ചെയ്തു.ടി കെ ജയൻ, എം എ റിബിൻഷാ എന്നിവർ സംസാരിച്ചു. കെ എസ് ഷാനവാസ് അധ്യക്ഷനായി.