പാ​റ​ത്തോ​ട്: ലൈ​ഫ്മി​ഷ​ൻ പ​ദ്ധ​തി​യു​ടെ പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ മു​സ്‌​ലിം ലീ​ഗ് പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ലെ​ന്ന് ആ​രോ​പ​ണം. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നി​ല​പാ​ടി​ൽ മു​സ്‌​ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ലെ ലൈ​ഫ് പ​ദ്ധ​തി ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ മ​റ്റെ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി പു​റ​ത്തി​റ​ക്കി​യ നോ​ട്ടീ​സി​ൽ മു​സ‌്ലിം ലീ​ഗ് പ്ര​തി​നി​ധി​ക​ളെ മാ​ത്രം ഒ​ഴി​വാ​ക്കി​യെ​ന്നാ​ണ് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

ഇ​തി​ന് മു​മ്പ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ള​യി​ലും അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ന​ൽ​കാ​തെ ലീ​ഗി​നെ അ​വ​ഗ​ണി​ച്ചി​രു​ന്ന​താ​യും മു​സ്‌​ലിം ലീ​ഗ് ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യു​ടെ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ലൈ​ഫ്മി​ഷ​ൻ​ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ബ​ഹി​ഷ്ക​രി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​മ്മി​റ്റി അ​ടി​യ​ന്ത​ര​മാ​യി വി​ളി​ച്ചു ചേ​ർ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും മു​സ്‌​ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്‍റ് പി.​എം. സൈ​നി​ല്ലാ​ബ്ദീ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​സ്. അ​ബ്ദു​ൾ ജ​ലീ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു