മുണ്ടക്കയം കരിനിലത്ത് അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിനിലം പ്ലാക്കപ്പടി ഇളയ ശേരിയിൽ അമ്മുക്കുട്ടി (70)മകൻ മധു (38) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങി മരിച്ചതാവാമെന്നാണ് കരുതുന്നത്. അമ്മ കട്ടിലിൽ മരിച്ച നിലയിലും മകൻ തൂങ്ങി മരിച്ച് നില്ക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.

വൈകുന്നേരം നാലു മണിയോടെ അമ്മുകുട്ടിയുടെ മകളും മകളുടെ മകനും വിഷു പ്രമാ ണിച്ച് വീട്ടിലെത്തിയപ്പോൾ സംഭവം പുറം ലോകമറിയുന്നത്.നാളുകളായി അമ്മയും മകനും മാത്രമാണ് ഇവിടെ കഴിഞ്ഞ് വരുന്നത്.ഇവർ അധികം പുറം ലോകവുമായി ബന്ധമില്ലാ ത്തതും മരണത്തെ കുറിച്ചറിയാൻ വൈകുന്നതിനിടെയാക്കി.

മൃത ദേഹത്തിനു ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലിസ് നിഗമനം.സംഭവറിഞ്ഞ് മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി സ്ഥലം സീൽ ചെയ്തു. ചൊവ്വാഴ്ച്ച ഫോറൻസിക് സംഘം വന്ന ശേഷമേ വിശദമായ പരിശോധന നടത്തു.സംഭവത്തെ കുറിച്ച് കൂടുതൽ എന്തെങ്കിലും പറയാനാ യിട്ടില്ലന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

 

LEAVE A REPLY