എരുമേലി : 64 കാരനായ മുരളീധരന്റെ ശബ്ദം വിശക്കുന്നവരുടെ വയറുക ള്‍ക്ക് ആശ്വാസം പകരുന്നതാണ്. കാല്‍ നൂറ്റാണ്ടായി ആ ശബ്ദം വിവിധ ഭാ ഷകളിലായി ഓരോ ശബരിമല സീസണിലും ഇടതടവില്ലാതെ ഉച്ചഭാഷിണി യിലൂടെ എരുമേലി ടൗണില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു.

ഒന്പത് ഭാഷകള്‍ നന്നായി അറിയാം പൊന്തന്‍പുഴ മുല്ലേശേരില്‍ കെ. പി. മുരളീധരന്. എരുമേലിയില്‍ അയ്യപ്പ സേവാ സംഘത്തിന്റെ അന്നദാന കേ ന്ദ്രത്തില്‍ അനൗണ്‍സറായി സൗജന്യമായി നല്‍കുന്ന സേവനം ഇപ്പോള്‍ 25 വര്‍ഷത്തിലെത്തി നില്‍ക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ ആറു ഭാഷകളിലാണ് അന്നദാന കേന്ദ്രത്തില്‍ ഭക്ഷണം കഴിക്കാനായി മൈക്കിലൂടെ ക്ഷണിക്കുന്നത്.

അറബി,ഗുജറാത്തി,ബംഗാളി,ആസാമീസ്,ഉറുദു ഭാഷകളും സംസാരിക്കാന്‍ അറിയാ മെന്ന് മുരളീധരന്‍ പറഞ്ഞു.വിവിധ സംസ്ഥാനങ്ങളിലും ഗള്‍ഫ് നാടുകളിലും വര്‍ഷങ്ങ ളോളം ജോലി ചെയ്ത അനുഭവമാണ് ഇത്രയേറെ ഭാഷകള്‍ പരിചയത്തിലാക്കാന്‍ സ ഹായിച്ചതെന്നും മുരളീധരന്‍ പറയുന്നു.10 വര്‍ഷം മുന്പ് എരുമേലിയില്‍ ശബരിമല സീസണില്‍ രാത്രിയില്‍ വെള്ള പ്പൊക്കമുണ്ടായപ്പോള്‍ അയ്യപ്പഭക്തര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ പോലീസ് ഉപയോഗപ്പെടുത്തിയത് മുരളീധരന്റെ ശബ്ദമായിരുന്നു.

പേരൂര്‍തോട് വഴി കാനനപാതയിലേക്ക് പോകുന്ന ഭക്തരെ വെള്ളപ്പൊക്കമുണ്ടെന്ന് മു ന്നറിയിപ്പ് നല്‍കി രക്ഷിക്കാന്‍ കഴിഞ്ഞത് മുരളീധരന് മറക്കാനാവാത്ത അനുഭവങ്ങളി ലൊന്നാണ് .ഇതര സംസ്ഥാനങ്ങളില്‍ നിന്നും എ ത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ഒപ്പമുള്ളവരെ തിരക്കിനിടയില്‍നിന്നു കണ്ടെത്താ നും നഷ്ടപ്പെട്ട സാധനങ്ങള്‍ തിരികെ കിട്ടാനും വിവിധ ഭാഷകളിലുള്ള മുരളീ ധരന്റെ അനൗണ്‍സ്‌മെന്റ് സഹായമായി മാറുന്നു.

പ്രതിഫലം ആഗ്രഹിക്കാത്ത ഈ അയ്യപ്പ സേവനം ജീവിതാവസാനം വരെ തുടരണമെന്ന താണ് മുരളീധരന്റെ ആഗ്രഹം. വിജയമ്മയാണ് ഭാര്യ. മക്കള്‍ -മനോജ്, മഹേഷ്, മൃദുല.