ഒന്നരവർഷം കൊണ്ട് നാലു മടങ്ങ് വരുമാനം കർഷകർക്ക് വരുമാനത്തിന് ‘മുറ’ പോത്ത്
പൊൻകുന്നം: കാർഷികവിളകളുടെ വിലയിടിവു കൊണ്ട് വലയുന്ന കർഷകർക്ക് വരു മാനത്തിന് ബദൽപദ്ധതി എന്ന നിലയിൽ കർഷക കൂട്ടായ്മ ‘മുറ’ ഇനത്തിൽ പെട്ട പോ ത്തിൻകുട്ടികളെ കൊണ്ടു വരുന്നു.
പതിനായിരം രൂപയിലേറെ വിലയുള്ള പോത്തിൻകുട്ടികളെ ആന്ധ്രാപ്രദേശിൽ നിന്ന് എ ത്തിച്ച് കർഷകർക്ക് വളർത്താൻ നൽകുന്ന പദ്ധതി ആസൂത്രണം ചെയ്യുന്നത് എലിക്കുളം പഞ്ചായത്തിലെ കർഷകകൂട്ടായ്മയായ ഫെയ്‌സ്,പൊൻകുന്നം അഭയൻ സ്മാരക കേ ന്ദ്രം എന്നിവ ചേർന്നാണ്.ഇളങ്ങുളം സഹകരണബാങ്കിന്റെ പിന്തുണയുമുണ്ട് ഇവർക്ക്.
റബർ അടക്കം കാർഷിക വിളകളുടെ വിലത്തകർച്ച കൊണ്ട് നട്ടം തിരിയുന്ന കർഷകർ ക്ക് ബദൽ വരുമാനം സൃഷ്ടിക്കാനാണ് പോത്തുവളർത്തൽ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്ന തെന്ന് സംഘാടകർ പറഞ്ഞു. രണ്ടു വർഷം മുമ്പ് അമ്പത് മുറ പോത്തിൻകുട്ടികളെ എലി ക്കുളം പഞ്ചായത്തിൽ വിതരണം ചെയ്തിരുന്നു. ഇവയെല്ലാം കർഷകർക്ക് വൻനേട്ടമു ണ്ടാക്കിയിരുന്നു.
ഇത്തവണ നൂറു പോത്തിൻകുട്ടികളെ വിതരണം ചെയ്യാനാണ് ഫെയ്‌സും അഭയൻ സ്മാ രക കേന്ദ്രവും ലക്ഷ്യമിടുന്നത്. ആവശ്യമുള്ള കർഷകർ എലിക്കുളം കൂരാലിയിലെ ഫെ യ്‌സ് ഇക്കോഷോപ്പിലോ പൊൻകുന്നം അട്ടിക്കൽ ജനകീയവായനശാലയിലോ 22-നു മുൻപ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ-9446204953, 9447128793.
തെക്കൻപഞ്ചാബും ഡൽഹിയുമാണ് മുറാജനുസിന്റെ തറവാട്. ഇത്തരം പോത്തുകൾ ക്ക് തല വലിപ്പമുള്ളതും ഭാരിച്ചതുമായിരിക്കും. നെറ്റിത്തടം വിസ്താരമുള്ളതും ഉയർ ന്നു നിൽക്കുന്നതുമാണ്.നൂറു കിലോഗ്രാമിൽ താഴെയുള്ള പോത്തിൻകുട്ടികളെയാണ് വ ളർത്താനെത്തിക്കുന്നത്. ഒന്നര വർഷത്തിനുള്ളിൽ അഞ്ഞൂറു കിലോഗ്രാമിലധികം തൂക്കം വെയ്ക്കും.ശരാശരി അമ്പതിനായിരം രൂപ മൂല്യമുണ്ടാവും ഒന്നരവർഷത്തെ വളർച്ചയു ള്ള പോത്തിന്. കർഷകന് കുറഞ്ഞത് നാലുമടങ്ങ് വരുമാനമാണ് മുൻ അനുഭവങ്ങളിൽ നിന്ന് ഫെയ്‌സിന്റെ പ്രതീക്ഷ.
വയനാട് ബ്രഹ്മഗിരി സൊസൈറ്റിയാണ് ഫെയ്‌സിന് പെട്ടെന്നു വളരുന്ന ‘മുറ’ ഇനത്തിൽ പെട്ട പോത്തിൻകുട്ടികളെ ആന്ധ്രാപ്രദേശിൽ നിന്ന് എത്തിച്ചു കൊടുക്കുന്നത്.മുൻ എം. എൽ.എ.പി.കൃഷ്ണപ്രസാദ് പ്രസിഡന്റായ സൊസൈറ്റി വയനാട്ടിൽ കർഷക ആത്മ ഹത്യ നടന്നപ്പോൾ കർഷകരുടെ സാമ്പത്തിക സുരക്ഷയ്ക്കായി നടപ്പിലാക്കി തുടങ്ങിയ താണ് പോത്തുവളർത്തൽ പദ്ധതി.

LEAVE A REPLY