ജലവിഭവ വകുപ്പുവിന്റെ ജലജീവൻ മിഷൻ 178 കോടി രൂപ ചിലവിട്ട്  നിർമ്മിക്കുന്ന മുണ്ടക്കയം -കോരുത്തോട് കുടിവെള്ള പദ്ധതിയുടെ ജലശുദ്ധീകരണ പ്ലാന്റിനുള്ള 63 സെന്റ് സ്ഥലം ഹാരിസൺ മലയാളം എസ്റ്റേറ്റിന്റെ അധീനതയിലുള്ള വെള്ളനാടി എ സ്റ്റേറ്റിൽ നിന്നും വിട്ടു നൽകിയതിന്റെ സമ്മതപത്രം കൈമാറി. എസ്റ്റേറ്റ് മാനേജർ ഷി ജിൽ നമ്പ്യാർ സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ രേഖാ ദാസ് എന്നിവർക്കാണ് കൈമാറിയത്.
കൈമാറ്റ ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസി ഡന്റ്‌ അജിതാരതീഷ്, ജില്ലാ പഞ്ചായ ത്ത്‌ മെമ്പർ പിആർ അനുപമ, ബ്ലോക്ക് മെമ്പർ പി കെ പ്രദീപ് പഞ്ചായത്ത് വൈസ് പ്ര സിഡണ്ട് ദിലീഷ് ദിവാകരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സിവി അനിൽ കുമാർ, ഷിജി ഷാജി, മെമ്പർമാരായ ജോമി തോമസ്,ഷീല ഡോമിനിക്, പഞ്ചായത്ത് സെക്രട്ടറി ജോഷി, ജലസേചന പൊതുയോഗസ്ഥർ, എംജി രാജു, പിഎസ് സുരേന്ദ്രൻ, ചാർലി കോശി, എസ്റ്റേറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
മുണ്ടക്കയം മൂരിക്കയത്തു നിർമ്മിക്കുന്ന തടയണയിൽ വെള്ളം ശേഖരിച്ചു, അവിടെ നിന്നും പമ്പ് ചെയ്ത് ശുദ്ധീകരണ പ്ലാന്റിൽ കൊണ്ടുവരുന്ന വെള്ളം ശുചീകരിച്ച ശേ ഷം മുണ്ടക്കയം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ള 7 ഓവർഹെഡ് ടാങ്കിലും, കോരുത്തോട് പഞ്ചായത്തിലെ 5 ഓവർഹെഡ് ടാങ്കിലും, വെള്ളം സംഭരിച്ച് മുണ്ടക്ക യം പഞ്ചായത്തിലെ പതിനാറായിരം വീടുകളിലും  കോരുത്തോട് പഞ്ചായത്തിലെ 4000 വീടുകളിലും ശുദ്ധജലം എത്തിക്കും. മണിക്കൂറിൽ മൂന്നുലക്ഷം ലിറ്റർ വെള്ളം ശുചീകരിക്കുന്ന പ്ലാന്റ് ആണ് നിർമ്മിക്കാൻ പോകുന്നത്. ഗുണമേന്മയുള്ള വെള്ളം ല ഭ്യമാക്കി കുടിവെള്ള പ്രശ്നത്തിനു ശാശ്വത പരിഹാരം ആവുന്ന പദ്ധതിയുടെ നിർമ്മാ ണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുന്നു എംഎൽഎ അറിയിച്ചു.