പൊൻകുന്നം: പ്ലാസ്റ്റിക്ക് ഒഴിവാക്കി മുളംകുറ്റികൾ മണ്ണിലേക്ക്.വിത്തുപാകി തൈകൾ മു ളപ്പിക്കുന്നതിനാണ് മുളങ്കുറ്റി ഉപയോഗിക്കാൻ പരിസ്ഥിതിപ്രവർത്തകർ തയ്യാറെടുക്കു ന്നത്.കേരളത്തിൽ വനംവകുപ്പും ഇതര നേഴ്‌സറികളും ഏകദേശം ഒന്നരകോടിയിൽപ രം പ്ലാസ്റ്റിക്ക് കവറുകളിൽ മണ്ണ് നിറച്ച് വളം നൽകി വിത്തിട്ട് മുളപ്പിച്ചാണ് മഴക്കാലത്ത് ജൂൺ മാസത്തിൽ കേരളത്തിൽ തൈകൾ വിതരണം ചെയ്യുന്നത്.ഇങ്ങനെയുള്ള തൈകൾ മണ്ണിൽ കുഴിയെടുത്ത് നടുമ്പോൾ പ്ലാസ്സിക്ക് കൂട് കീറിതൈകൾ പുറത്തെടുത്ത് നടുകയാ ണ് ചെയ്യുന്നത്.

ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക്ക് കൂടുക ളാകട്ടെ വർഷങ്ങളോളം മണ്ണിലലിയാതെ മാലിന്യ കൂമ്പാരമായി മാറുകയാണ് ചെയ്യുന്നത്.ഇത്തരത്തിലുള്ള മാലിന്യം ഒഴിവാക്കുന്നതി ന്റെ ഭാഗമായി വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതിയും ഒയിസ്‌ക്കാ ഇന്റർനാഷണ ലും സംയുക്തമായാണ് മുളംകുറ്റികൾ തയ്യാറാക്കുന്നത്. അടുത്ത മഴക്കാല സീസണിൽ മു ളംകുറ്റികളിൽ മണ്ണ് നിറച്ച് പാകി കിളിർപ്പിച്ച തൈകളാകും വിതരണം ചെയ്യുകയെന്ന് സംഘാടകർ പറഞ്ഞു.പച്ചമുളയും മഞ്ഞ മുളയും ഇത്തരത്തിൽ വിത്ത് കിളിർപ്പിക്കുന്ന തിനായി ഉപയോഗിക്കാവുന്നതാണ് .രണ്ട് മുളമുട്ടുകൾ തമ്മിലുള്ള അകലം 25 മുതൽ 32 സെന്റീമീറ്റർ വരെ അകലം ഉള്ളതിനാൽ ഇതിലെ തൈകൾക്ക് രണ്ട് വർഷത്തോളം ഇതി ൽ തന്നെ വളരുവാൻ കഴിയും.

ഏഴ് സെന്റിമീറ്റർ വ്യാസത്തിൽ ഒന്നര അടി താഴ്ചയിൽ കുഴിയെടുത്ത് അതിൽ ഇറക്കി വെച്ച് മണ്ണിട്ട് നിരത്തിയാൽ മതി.ഒന്നര മുതൽ രണ്ടര മാസത്തിനുള്ളിൽ മുളംകുറ്റി പൂർ ണ്ണമായും മണ്ണിൽ ലയിച്ചുചേരും.വനം വനം ജീവി ബോർഡ് അംഗം കെ.ബിനു, വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന കോർഡിനേറ്റർ എസ്.ബിജു, ഒയിസ്‌ക്കാ ഇ ന്റർനാഷണൽ കോട്ടയം ചാപ്റ്റർ പ്രസിഡന്റ് ഗോപകമാർ കങ്ങഴ ,വേണാട്ട് വി.എ ൻ.രാജീവ് എന്നിവർ ചേർന്നാണ് മുളംകുറ്റികൾ തയ്യാറാക്കിയത് .പത്ത് വർഷം പ്രായ മുള്ള ഒരു മുളയിൽ നിന്നും ശരാശരി അറുപതിൽപരം മുളംകുറ്റികൾ തൈകൾ നടുന്ന തിനായി എടുക്കുവാൻ കഴിയുമെന്ന് ഈ പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു.