സംസ്ഥാന ശുചിത്വ മിഷനിൽ ഡയറക്ടറായി ടി. എം. മുഹമ്മദ് ജായെ നിയമിച്ചു. കാ ഞ്ഞിരപ്പള്ളി സ്വദേശിയായ ഇദ്ദേഹം തേനമ്മാക്കൽ മുഹമ്മദ് ഇസ്മായിലിന്റെയും ബദർനീസയുടെയും മകനാണ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കോഴിക്കോട് ജില്ലാ ജോയി ന്റ് പ്രോഗ്രാം കോർഡിനേറ്റർ അടക്കം പദവികൾ വഹിച്ചിരുന്നു.