മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി ദേശീയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് മേഖലയില്‍ പൂര്‍ണ്ണം.സ്വകാര്യ ബസുകള്‍, ചരക്ക് വാഹനങ്ങള്‍, ഓട്ടോ, ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങിയില്ല.ടൗണ്‍ പ്രദേശത്തെ കടകള്‍ ഭാഗീകമായി തുറന്നു. രാവിലെ 11ന് സി.ഐ.റ്റി.യുവിന്റെ നേതൃത്വത്തി ല്‍ ടൗണില്‍ പ്രകടനം നടത്തി. ഓട്ടോ തൊഴിലാളി യൂണിയന്‍ സംസ്ഥാന കമ്മറ്റിയംഗം കെ.എ ഷാനവാസ്, സി.ഐ.ടി.യു പഞ്ചായത്ത് കോ-ഒര്‍ഡി നേറ്റര്‍ പി.കെ നസീര്‍, അനില്‍ മാത്യു, ടി.എസ് ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ബാങ്ക് – ഇന്‍ഷുറന്‍സ്, ബി.എസ്.എന്‍. എല്‍, കേന്ദ്ര -സംസ്ഥാന സര്‍ക്കാര്‍ സര്‍വീസ് ജീവനക്കാര്‍, അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരും വ്യാപാരികളും പണിമുട ക്കിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപ്പിച്ചതോടെ പണിമുടക്ക് അക്ഷരാര്‍ത്ഥത്തില്‍ ഹര്‍ ത്താലായി മാറി. ചില സ്വകാര്യ വാഹനങ്ങള്‍ ഒഴികെ ഒന്നും തന്നെ നിരത്തിലിറങ്ങി യില്ല.

മിനി സവില്‍ സ്റ്റേഷനിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഹാജര്‍ നില വളരെ കുറവായി രുന്നു. ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ പല ഓഫീസുകളും പ്രവര്‍ത്തിച്ചില്ല.താലൂക്ക് സപ്ലൈ ഓഫീസ്, പി.ഡബ്ലു.ഡി റോഡ് സെക്ഷ ന്‍, താലൂക്ക് വ്യവസായ, ക്ഷീര വികസ ന ഓഫീസ്, ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, ജലവിഭവ വകുപ്പ് ഓഫീസ് എന്നി വിടങ്ങളില്‍ ജീവ നക്കാര്‍ എത്താതിരുന്നതിനാല്‍ പ്രവര്‍ത്തിച്ചില്ല.

താലൂക്ക് ഓഫീസില്‍ 67 ജിവനക്കാരില്‍ 31 പേര്‍ ജോലിക്കെത്തി. വില്ലേജ് ഓഫീസില്‍ 9 ജീവനക്കാ  രില്‍ 4 പേരും ടൗണ്‍ എംപ്ലോയിമെന്റ് ഓഫീസി ല്‍ 7 ജീവനക്കാരില്‍ 2 പേരും,സഹകരണ സംഘം അസി. രജിസ്റ്റാറുടെ ഓഫീസില്‍ 8 ജീവനക്കാരില്‍ 1 ആളും, ഐ.റ്റി.ഡി.പി ഓഫീസില്‍ 15 ജീവ നക്കാരില്‍ 2 പേരും, അസി. ലേബര്‍ ഓഫീസില്‍ 4 ജീവനക്കാരില്‍ 1 ആളും പട്ടിക ജാതി വികസന ഓഫീസില്‍ നാല് ജീവനക്കാരില്‍ ഒരാളും താലൂ ക്ക് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസില്‍ 11 ജീവനക്കാരില്‍ ഒരാളും, ഫുഡ് ഇന്‍ സ്പെക്ടറുടെ ഓഫീസില്‍ നാല് പേരില്‍ ഒരാളും പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗത്തില്‍ 5 ജീവനക്കാരില്‍ രണ്ട് പേരും ജോലിക്കെത്തി.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദിഷ്ട മോട്ടോര്‍ വാഹന നിയമഭേദഗതി പിന്‍വലിക്കുക, ഇന്‍ഷ്വറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ വില ക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളു ന്നയിച്ചാണു പണിമുടക്ക്.സി ഐ ടി യൂ,എ ഐ ടി യു സി,ഐ എന്‍ ടി യു.സി,എസ് ടി യു,എച്ച് എം എസ്,യു ടി യു സി, ജെ.ടി.യു.സി,ടി.യു.സി ഐ,കെ ടി യു സി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തി ലാണ് പണിമു ടക്ക് ആഹ്വാനം ചെയ്ത്.റോഡ് ഗതാഗത മേഖല ഒന്നാകെ സ്വകാര്യ കുത്തകകള്‍ക്ക് അടിയറവെക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കങ്ങ ള്‍ക്കെതിരെയാ ണ് ട്രേഡ് യൂണിയനുകള്‍ പണിമുടക്ക് നടത്തുന്നത്.