കാഞ്ഞിരപ്പള്ളി: ദേശീയ പാത 183 ന്റെ ഓരത്തായി കാഞ്ഞിരപ്പള്ളി ജനറൽ ആശു പത്രിക്കു സമീപം മസ്ജിദ് പ്രവർത്തനം തുടങ്ങി.അബ്ദുൽ ഷുക്കൂർ മൗലവി ഓച്ചിറ ഉൽഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി മുസ്ലീം അസോസിയേഷൻ (കെഎംഎ) പ്രസിഡണ്ട് ടി എ സിറാജുദ്ദീൻ തൈ പറമ്പിൽ അധ്യക്ഷനായി.ഷാജി പാടിക്കൽ സ്വാഗതവും ഷെഫീഖ് താഴത്തു വീട്ടിൽ നന്ദിയും പറഞ്ഞു.
കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാ അത്ത് പരിപാലന സമിതി പ്രസിഡണ്ട് പി എം അബ്ദുൽ സലാം പാറയ്ക്കൽ, നൈനാർ പള്ളി ചീഫ് ഇമാം അബ്ദുൽ സലാം മൗലവി, പൊൻകുന്നം ജമാഅത്ത് ഇമാം ഷംസുദീൻ മൗലവി, അസ്വ: കെ എ ഹസൻ, കെ എൻ കാസീംകുറ്റി കാ ട്ടിൽ, റഷീദ് അലൻ ഹാർബർ, എസ് നജീബ് എന്നിവർ സംസാരിച്ചു.
കാഞ്ഞിരപ്പള്ളി മുസ്ലീം അസോസിയേഷൻ (കെഎംഎ) മുൻകൈയെടുത്ത് ഒരു കോടിയി ലേറെ രൂപ ചെലവഴിച്ചാണ് പള്ളിക്കാവശ്യമായ സ്ഥലം വാങ്ങി കെട്ടിടം നിർമ്മിച്ചത്