പട്ടണ നടുവില്‍ പട്ടാപകല്‍ വ്യാപാര സഥാപനത്തില്‍ നിന്നും പതിനായിരം രൂപ കവര്‍ ന്നു.കാഞ്ഞിരപ്പളളി പുത്തനങ്ങാടിയില്‍ കെ.എസ്.ഇ.ബി.ക്ക് സമീപമുളള കരുപ്പട്ടിക്കട യില്‍ നിന്നാണ് പതിനായിരംരൂപ തസ്‌കരന്‍ കവര്‍ന്നത്.ബുധനാഴച രാവിലെ 11.30 ഓ ടെയാണ് സംഭവം നടന്നത്.ജോസ് നാടാരുടെ ഉടമസ്ഥതയില്‍ കരുപ്പട്ടി,പച്ചക്കറി,നാടന്‍ ഗൃഹോപകരണ സാധനങ്ങള്‍ എന്നിവ വില്‍പ്പന നടത്തിവരുന്ന കടയില്‍ ഉദ്ദേശം 48 വ യസ് പ്രായം തോന്നിക്കുന്ന മാന്യമായ വേഷം ധരിച്ചയാള്‍ എത്തി വിവിധ സാധങ്ങള്‍ ഓര്‍ഡര്‍ നല്‍കുകയായിരുന്നു .

ഇയാള്‍ ഓര്‍ഡര്‍ നല്‍കിയ സാധനങ്ങളില്‍ ഒന്ന് എടുക്കുന്നതിനായി കടയിലെ അകത്തെ മുറിയിലേക്കു ജോസ് നാടാര്‍ പോയപ്പോള്‍ താന്‍ സാധനങ്ങള്‍ കൊണ്ടുപോകാന്‍ വണ്ടി എടുത്തുകൊണ്ടുവരാമെന്ന് ഉച്ചത്തില്‍ പറഞ്ഞു ഇയാള്‍ പുറത്തേക്കുപോയി.ജോസ് തി രികെ വന്നശേഷം ദീര്‍ഘനേരം കഴിഞ്ഞിട്ടും ഓര്‍ഡര്‍ നല്‍കിയ സാധനം വാങ്ങേണ്ട ആള്‍ എത്തിയിരുന്നില്ല. ഇതിനിടയില്‍ തന്റെ മേശക്കകം പരിശോധിച്ചപ്പോഴാണ് പതിനായി രം രൂപ നഷ്ടമായ വിവരം അറിയുന്നത്.

സമാനമായ മറ്റൊരു മോഷണം കഴിഞ്ഞ ദീപാവലി നാളില്‍ ടൗണില്‍ സംഭവിച്ചിരുന്നു. യുനിവേഴ്സല്‍ സാനിറ്ററീസിലായിരുന്നു അന്നു മോഷണം നടത്തിയത്.രണ്ടു സംഭവങ്ങ ളിലും സമാനതകള്‍ ഉളളതിനാല്‍ രണ്ടും ഒരാളാണോയെന്നു സംശയമുണ്ട.കാഞ്ഞിരപ്പ ളളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചതായി എസ്.ഐ. അന്‍ സില്‍ അറിയിച്ചു.

LEAVE A REPLY