കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് ഹയർ സെക്കൻണ്ടറി സ്കൂൾ വ ളപ്പിൽ തീപിടുത്തം. ഫയർ ഫോഴ്സും വിദ്യാർഥികളും കൂടി സാഹസികമായി തീ കെടു ത്തി.ഫയർഫോഴ്സിന്‍റെ വാഹനം സ്കൂൾ ഗ്രൗണ്ടിലേക്ക് പാഞ്ഞു പോകുന്നത് കണ്ട് ചി ല വ്യാപാര സ്ഥാപനങ്ങളിലുള്ളവരും നാട്ടുകാരും എത്തി. അപ്പോഴാണ് അറിയുന്നത്. കാഞ്ഞിരപ്പള്ളി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്‍റെ ഫയർ ഇവാക്വേഷൻ ഡ്രിലാണെന്ന് അറിയുന്നത്.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ ആഭിമുഖ്യത്തിൽ  സ്കൂൾ തലത്തിൽ നടത്തിയ നാഷ ണൽ ലെവൽ ഫയർ ആൻഡ് ഇവാക്വേഷൻ ഡ്രിൽ എന്ന പ്രോജക്ടിന്‍റെ ഭാഗമായി ഇന്ന ലെ രാവിലെ 11ന്  സെന്‍റ് ഡോമിനിക്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഓഫീസർ ജോ സഫ് ജോസഫിന്‍റെ നേതൃത്വത്തിൽ ഫയർ ഇവാക്വേഷൻ ഡ്രിൽ നടത്തിയത്. കുട്ടികളിൽ നിന്നു തന്നെ തെരഞ്ഞെടുത്ത ഫയർ ഫൈടിംഗ് ടീം കൃത്രിമമായി  ഗ്രൗണ്ടൽ ഉണ്ടാക്കിയ തീപിടുത്തം കെടുത്തുകയും കുട്ടികളിലെ റെസ്ക്യൂ ടീം പരിക്കേറ്റ കുട്ടികളെ സുരക്ഷിത മായി ഗ്രൗണ്ടിൽ എത്തിക്കുകയും പരിക്കേറ്റ കുട്ടികൾക്ക് പ്രഥമ ശുശ്രൂഷ നൽകുകയും ചെയ്തു.തുടർന്ന് എഎസ്ടിഒ  ബിനു സെബാസ്റ്റ്യൻ പ്രാഥമിക പ്രഥമ ശുശ്രൂഷയിൽ ക്ലാസ് എടുക്കു കയും തുടർന്ന് പാചകഗ്യാസ് തീപിടുത്തത്തെ സംബന്ധിച്ച് സേനാംഗങ്ങൾ ഡമോ കാണി ക്കുകയുണ്ടായി.സ്കൂളിനെ പ്രതിനിധീകരിച്ച് ഹെഡ്മാസ്റ്റർ, അധ്യാപകർ കൂടാതെ ഫയ ർ സ്റ്റേഷനിൽ നിന്നും എസ്ടിഒ ജോസഫ് ജോസഫ്, ഫയർമാൻമാരായ  പി.എസ്. സനൽ,  ദീപു പി. ശശീന്ദ്രൻ,  പി. രതീഷ്,  എം.എ. വിഷ്ണു, എസ്.ആർ. വിഷ്ണു മോഹൻ, എച്ച്. ഹരിലാൽ,  ആർ.പി. രാജീവ്,  ഫയർമാൻ ഡ്രൈവർ അനിഷ് മണി എന്നിവരും ക്ലാസിന് നേതൃത്വം നൽകി. ഒരു ഫയർ സ്റ്റേഷന്‍റെ പരിധിയിൽ ഒരു സ്കൂളിൽ ഇന്നലെ ഇവാക്വേഷൻ ഡ്രിൽ നടത്തി.  സ്കൂളിലെ ഏതാനും വിദ്യാർഥികൾക്കും അധ്യാപകർ ക്കും മാത്രമായിരുന്നു ഇവാക്വേഷൻ ഡ്രിലിനെക്കുറിച്ച്അറിയാനായിരുന്നത്. ഇക്കാ രണത്താൽ മറ്റ് വിദ്യാർഥികൾക്കും അധ്യാപകർക്കും ഇത് കൗതുകമായി.