പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ എരുമേലി പഞ്ചായത്തിലുള്ള നിർധന കിടപ്പുരോ ഗികൾക്ക് എംഎൽഎ സർവീസ് ആർമിയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന കെ.എം മാണി മെമ്മോറിയൽ കാരുണ്യ സ്പർശം പദ്ധതി ഒന്നാംഘട്ട പൂർത്തീകരണ ത്തിന്റെ ഭാഗമായി എരുമേലി പഞ്ചായത്തിലുള്ള ഗുണഭോക്താക്കളുടെ ഭവനങ്ങളിൽ എത്തി ധനസഹായാവവും ഓണകിറ്റും നൽകി. പൂഞ്ഞാർ നിയജകമണ്ഡലത്തിലുള്ള നിർധനരായ 100 കുടുംബങ്ങൾക്കാണ് കഴിഞ്ഞ ഒരു വർഷക്കാലമായി 1000 രൂപാ പെൻഷൻ നൽകി വന്നത്. പദ്ധതിയുടെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവഹിച്ചു.