കാഞ്ഞിരപ്പള്ളി : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ സംസ്ഥാനത്ത്
17 മെയിന്‍ സെന്ററുകളും 23 സബ് സെന്ററുകളും പ്രവര്‍ത്തിക്കുന്നതില്‍ കാഞ്ഞിരപ്പ ള്ളി സെന്റര്‍ കൈവരിച്ച നേട്ടം മറ്റൊരു സെന്ററിനും കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ ഡയറക്കര്‍ ഡോ എ ബി മൊയ്തീന്‍കുട്ടി പറഞ്ഞു.
കോച്ചിം ഗ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത്‌സില്‍ നടന്ന സ്‌നേഹോപഹാരസംഗമ ത്തില്‍ സ്വാഗതം ആശംസിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ ലഭിക്കുന്ന മികച്ച പരിശീ ലനമാ ണ് വിദ്യാര്‍ത്ഥികളെ തൊഴില്‍ നേടാന്‍ പ്രപ്തരാക്കുന്നതെന്നും അദ്ദേഹം വിശദീക രിച്ചു.
ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാ ടനം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പി.എ ഷെമീര്‍, അബ്ദുല്‍സലാം ഹാജി , മുഹമ്മദ്ഷാ , സുനില്‍ തേനമ്മാ ക്കല്‍, യൂത്ത് ഐക്കണ്‍ അവാര്‍ഡു  നേടിയ   ഉല്ലാസ്മാത്യു , സുബി പി എന്നീ വരും സംസാരിച്ചു. കോളജ് പ്രിന്‍സിപ്പള്‍  ഷെരീഫാബീവി നന്ദി പറഞ്ഞു.
ഇവിടെ പരിശീല നം  നടത്തിയ ശേഷം ജോലി ലഭിച്ച പൂര്‍വ്വവിദ്യാര്‍ത്ഥികള്‍  മെയിന്‍ ലിസ്റ്റില്‍ ഇടം നേടി വിദ്യാര്‍ത്ഥികളോടും അധ്യാപകരോടുമൊപ്പം സ്‌നേഹവിരുന്നില്‍ പങ്കെടു ത്തു. ഈ അധ്യായന  വര്‍ഷം മാത്രം 41 പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കാണ്  ഗവര്‍മെ ന്റ് സര്‍വീസില്‍ നിയമനം ലഭിച്ചത്.
റ്റീം റിപ്പോർട്ടേഴ്സ് കാ​ഞ്ഞി​ര​പ്പ​ള്ളി…