കാഞ്ഞിരപ്പള്ളി സെന്റ്‌ഡൊമിനിക്സ് കോളേജില്‍ നടന്ന എം ജി സര്‍വകലാശാല ഇന്റ ര്‍ കോളേജിയറ്റ് വനിതാ വിഭാഗം പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം കാ ഞ്ഞിരപ്പള്ളി ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് റോഷന്‍ തോമസ് നിര്‍വഹിച്ചു

പ്രിന്‍സിപ്പല്‍ റെവ ഫാ ഡോ ജെയിംസ് ഫിലിപ്പ് ,കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ .ജോജോ ജോര്‍ജ് ,കായിക വിഭാഗം മേധാവി പ്രൊഫ .പ്രവീണ്‍ തര്യന്‍ ,കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ കുമാരി അന്‍സാ അന്‍സാരി ,സ്‌പോര്‍ട്‌സ് സെക്രട്ടറി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

കാലിക്കട്ട് സര്‍വ്വകലാശാലയില്‍ നടക്കുന്ന അന്തര്‍ സര്‍വ്വകലാശാല മത്സരത്തിനുള്ള എം ജി സര്‍വ്വകലാശാല ടീമിനെ ഈ മത്സരത്തില്‍ നിന്നും തിരഞ്ഞെടുക്കും.വനിതാ വിഭാഗ ത്തില്‍ 8 ശരീര ഭാരവിഭാഗത്തിലും പുരുഷ വിഭാഗത്തില്‍ 7 ശരീര ഭാര വിഭാഗത്തിലും മത്സരങ്ങള്‍ നടക്കും .എം ജി സര്‍വ്വകലാശാലയുടെ ഈ വര്‍ഷത്തെ സ്‌ട്രോങ്ങ് വുമണ്‍ ,സ്‌ട്രോങ്ങ് മെനിനെയും ഈ മത്സരത്തില്‍ നിന്നും തിരഞ്ഞെടുക്കും .

ചൊവ്വാഴ്ച നടക്കുന്ന പുരുഷ വിഭാഗം മത്സരങ്ങളുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സാജു ജോസഫ് നിര്‍വഹിക്കുന്ന താണ് .കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ .ജോജോ ജോര്‍ജ് ,കായിക വിഭാഗം മേധാവി പ്രൊഫ .പ്രവീണ്‍ തര്യന്‍ ,കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ കുമാരി അന്‍സാ അന്‍ സാരി ,സ്‌പോര്‍ട്‌സ് സെക്രട്ടറി ധനൂപ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിക്കും .