സീനിയര്‍ പ്രൊഫസറും ലോക വിഖ്യാത നാനോ ശാസ്ത്രജ്ഞനുമായ ഡോ.സാബു തോമസ് മഹാത്മാഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സി ലറായി ചുമതലയേറ്റു. പ്രൊ വൈസ് ചാന്‍സിലറായി പ്രവര്‍ത്തിക്കുക യായിരുന്നു.വിസിയായ ഡോ. ബാബു സെബാസ്റ്റിയന്‍ കാലാവധി പൂര്‍ ത്തിയാക്കി വിരമിച്ചതിനെ തുടര്‍ന്നാണ് ഡോ. സാബു തോമസ് പുതിയ ചുമതലയിലേക്ക് എത്തുന്നത്.കഴിഞ്ഞ മുപ്പത് വര്‍ഷമായി മഹാത്മാഗാ ന്ധി യൂണിവേഴ്സിറ്റിയില്‍ സേവനമനുഷ്ഠിക്കുന്ന പ്രൊഫ. തോമസ് സിന്‍ഡിക്കേറ്റ് മെമ്പര്‍, ഇന്റേ ണല്‍ ഡീന്‍, ക്വാളിറ്റി അഷ്വറന്‍സ് സെല്‍ ഡയറക്ടര്‍ ഇന്റര്‍ നാഷ്ണല്‍ ആന്റ് ഇന്‍രര്‍ യൂണിവേഴ്സ് സെന്റര്‍ ഫോര്‍ നാനോ സയന്‍സ് സ്ഥാപക ഡയറക്ടര്‍, സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സ് ഡയറക്ടര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ അലങ്കരിച്ച ഇദ്ദേഹം ഗവേഷണ മേഖലയില്‍ ലോകശ്രദ്ധ ആകര്‍ഷിച്ച വ്യക്തിയാണ്. ഐ ഐ റ്റി ഖാരഗ്പൂരില്‍ നിന്നും പി. എച്ച് ഡി നേടിയ പ്രൊഫ. തോമസ് 850 -ല്‍ പരം ഗവേഷണ പ്രബന്ധങ്ങളുടെ രചിയിതാവും 107 ആധികാരിക ഗ്രന്ഥങ്ങളുടെ എഡിറ്ററുമാണ്.അഞ്ച് പേറ്റന്റിനുടമയും 89 ഗവേഷണ വിദ്യാര്‍ത്ഥികളുടെ പി എച്ച് ഡി ഗൈഡായിരുന്ന പ്രൊഫ. സാബു തോമസ് മികച്ച അദ്ധ്യാപകനും ശാസ്ത്രജ്ഞനുമാണ്. 30 ല്‍ പരം രാജ്യ ങ്ങളിലായി 315 പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 15 അന്താരാഷ്ട്ര സര്‍വ്വകലാ ശാലക ളുമായി ഗവേഷണ സഹകരണം നേടിയിട്ടുണ്ട്. പ്രൊഫ. സാബു തോമസിന്റെ ഭാര്യ ഡോ. ആന്‍ ജോര്‍ജ്ജ് കോട്ടയം മെഡിക്കല്‍ കോളേജിലെ അനാട്ടമി വിഭാഗം അസ്സോസി യേറ്റ് പ്രൊഫസറാണ്. മകന്‍ മാര്‍ട്ടിന്‍ ജോര്‍ജ്ജ് എം ടെക് വിദ്യാര്‍ത്ഥിയും മകള്‍ ക്രിസ്റ്റിന്‍ റോസ് തോമസ് മെഡിക്കല്‍ വിദ്യാര്‍ത്ഥിയുമാണ്.നാനോ സയന്‍സ് പോളിമര്‍ കോമ്പസി റ്റ്, ബയോ കോമ്പോസിറ്റ് വൈജ്ഞാനിക മേഖലകളെ വ്യവസായ ലോകവുമായി ബന്ധി പ്പിക്കുന്നതിന് അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ ദേശിയ ശ്രദ്ധ പിടിച്ചു പറ്റി. 37 അന്തര്‍ദേശീ യ ദേശീയ പ്രോജക്ടുകള്‍ എം ജി യൂണിവേഴ്സിറ്റിക്ക് നേടിക്കൊടു ത്ത സാബു തോമസി ന് നിരവധി അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ തേടിയെത്തി. ഫ്രാന്‍സി ലെ പ്രമുഖ സര്‍വ്വക ലാശാലയുടെ ആദര ഡോക്ടറേറ്റുകള്‍ക്കു പുറമേ എം. ആര്‍. എസ്. ഐ അവാര്‍ഡ്, സി. ആര്‍. എസ്. ഐ അവാര്‍ഡ് എ പി ജെ അബ്ദുള്‍കലാം അവാര്‍ഡ് ട്രില അക്കാദമിക് ഓഫ് ദി ഇയര്‍ അവാര്‍ഡ്,കരിയര്‍360 ഫാക്കല്‍റ്റി ഓഫ് ദി ഇയര്‍ അവാര്‍ഡ് തുടങ്ങിയ നിരവധി അവാര്‍ഡുകള്‍ ഇതില്‍ ഉള്‍പ്പെടും.എംജിയുടെ ആദ്യ വിസി ഡോ. അനന്ദമൂര്‍ത്തിയുടെ കണ്ടെത്തിയ ഈ അധ്യാപക പ്രതിഭ പത്താമത്തെ വിസിയാണ്.കാണ്‍പൂര്‍ ഐഐടിയില്‍ നിന്ന് പിഎച്ച്ഡി നേടി അധ്യാപക നായി എംജിയിലെത്തില്‍ ഇദ്ദേഹം സര്‍വകലാശാലയിലെ ഏറ്റവും മുതിര്‍ന്ന അധ്യാപക നാണ്. നാനോ സയന്‍സിലും ഗപാളിമര്‍ സയന്‍സിലും രാജ്യത്തെ മികിച്ച അക്കാദമിക് നേട്ടങ്ങളുടെ ഉടമ കൂടിയാണ്. കോട്ടയം പെരുമ്പായിക്കാട് കുടുംബാഗമാണ്. ഇന്റര്‍നാഷ ണല്‍ ആന്‍ഡ് ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്‍ഡ്നാനോ ടെക്നോളജി സ്ഥാപക ഡയക്ടറും സ്‌ക്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സ് ഡയറക്ടറുമായി രുന്നു.